Story Dated: Wednesday, March 25, 2015 07:46

ഇസ്ലാമാബാദ്: തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് അറസ്റ്റിലായ രണ്ടു പ്രതികളെ പോലീസ് വാഹനം തടഞ്ഞ് കൈയേറ്റം ചെയ്തതിന് പാകിസ്താനില്‍ 100ഓളം ക്രൈസ്തവരെ പോലീസ് അറസ്റ്റ് ചെയ്തു. പാകിസ്താനിലെ രണ്ട് പള്ളികളിലായി തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 17 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടിരുന്നു.
മാര്‍ച്ച് 15നാണ് ക്രൈസ്റ്റ് പള്ളിയിലും ഒരു കാത്തലിക്ക് പള്ളിയിലും ചാവേറുകള്‍ ആക്രമണം നടത്തിയത്. ചാവേറുകളെ പ്രവേശന കവാടത്തില്‍ സുരക്ഷാ സേന തടഞ്ഞിരുന്നെങ്കിലും ഇരുവരും സ്വയം പൊട്ടിത്തെറിച്ചു. ഒരു ലക്ഷത്തോളം ക്രൈസ്തവ സമൂഹം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് പള്ളികള്‍ ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തെഹ്റക്-ഇ-താലിബാന്, ജമത് ഉള് അഹ്റര്‍ എന്നീ തീവ്രവാദി സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
തുടര്‍ന്ന് ആക്രമണത്തില്‍ പങ്കുള്ളതായി സംശയിക്കുന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരെയും വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുന്നതിന് ഇടയിലാണ് വാഹനം തടഞ്ഞ ജനക്കൂട്ടം പ്രതികളെ കൈയേറ്റം ചെയ്തത്. പ്രതികളെ വാഹനത്തില്‍ നിന്ന് പിടിച്ചിറക്കിയ ജനക്കൂട്ടം ഇരുവരെയും മര്‍ദിക്കുകയും കയറുപയോഗിച്ച് കെട്ടിയ ശേഷം തീ ഉപയോഗിച്ച് പൊള്ളലേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ പങ്കെടുത്തതിനാണ് നൂറോളം ക്രൈസ്തവരെ പോലീസ് അറസ്റ്റ് ചെയ്തത്. സി.സി.റ്റി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പോലീസ് വ്യക്തമാക്കി.
from kerala news edited
via
IFTTT
Related Posts:
സമാധാന പോരാട്ടങ്ങളില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മലാലയുടെ പിതാവ് Story Dated: Sunday, February 8, 2015 04:28അബുജാ: ബൊക്കോ ഹറാം തീവ്രവാദികളുടെ പിടിയിലായ നൈജീരിയന്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നോബേല്‍ സമ്മാന ജേതാവ് മലാലാ യൂസഫിന്റെ പിതാവ് സിയാവുദീന് യൂ… Read More
സിറിയ സന്ദര്‍ശിക്കുന്നതിന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജപ്പാന്റെ വിലക്ക് Story Dated: Sunday, February 8, 2015 04:24ടോക്യോ: സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍ നിര്‍ത്തി സിറിയ സന്ദര്‍ശിക്കുന്നതിന് മാധ്യമ പ്രവര്ത്തകന് ജപ്പാന്റെ വിലക്ക്. ബന്ധികളാക്കിയ രണ്ട് ജപ്പാന് സ്വദേശികളെ ഐ.എസ്. തീവ്രവാദികള… Read More
വി.എസ് ജയിലിലെത്തി ജയരാജനെ സന്ദര്‍ശിച്ചു Story Dated: Sunday, February 8, 2015 04:52തിരുവനന്തപുരം : ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരായ 'ശുംഭന്' പ്രയോഗത്തെ തുടര്‍ന്ന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സി.പി.എം സംസ്ഥാന സമിതി അംഗം എം.വി ജയര… Read More
സന്നാഹമത്സരത്തില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി Story Dated: Sunday, February 8, 2015 04:51അഡ്ലെയ്ഡ്: ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി. ആതിഥേയര്‍ ഇന്ത്യയെ 106 റണ്‍സിന്റെ മാര്‍ജിനില്‍ പരാജയപ്പെടുത്തി. ടോസ് നേടി ബാറ്റിങ്… Read More
ബി.സി.സി.ഐ വാര്‍ഷിക പൊതുയോഗം അടുത്ത മാസം ചെന്നൈയില്‍ Story Dated: Sunday, February 8, 2015 04:21മുംബൈ: ബി.സി.സി.ഐയുടെ വാര്‍ഷിക പൊതുയോഗം അടുത്തമാസം രണ്ടിന് ചെന്നൈയില്‍ ചേരും. ഇന്ന് ചെന്നൈയില്‍ ചേര്‍ന്ന അടിയന്തര വര്‍ക്കിംഗ് കമ്മറ്റിയോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത… Read More