വൈവിധ്യമുള്ള വേഷങ്ങളിലൂടെ അഭിനയത്തികവിന്റെ പര്യായമായി മാറിക്കൊണ്ടിരിക്കുന്ന ധനുഷ് നാളിതുവരെ കാണാത്ത പുതിയൊരു വേഷത്തിലെത്തുന്നു. ഒരു തീവണ്ടി യാത്രയായി ഒരുക്കുന്ന സിനിമയുടെ അമരക്കാരന്‍ പ്രഭു സോളമനാണ്. എന്നും പരീക്ഷണ സിനിമകളുടെ ഭാഗമായി സഞ്ചരിക്കുന്ന പ്രഭു സോളമന്റെ മൈനയും, കുംക്‌യും, കായലും ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളായിരുന്നു.
ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്ക് തുരന്തോ എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്ന ഒരു പയ്യന്റെ കഥയാണ് ഈ ചിത്രം. പാന്‍ട്രി ജീവനക്കാരന്റെ റോളാണ് ധനുഷിന്. ഓരോ സിനിമയിലും പുതുമുഖങ്ങളെ വച്ച് മാത്രം പരീക്ഷണം നടത്തുന്ന പ്രഭുസോളമന്‍ ധനുഷിന്റെ പ്രകടനം കണ്ടാണ് തന്റെ സിനിമയില്‍ നായകനാക്കിയത്.
ധനുഷിന്റെ ഇതുവരെ കാണാത്ത അഭിനയത്തിന്റെ മറ്റൊരുതലമായിരിക്കും ഈ സിനിമയിലെന്ന് പ്രഭു സോളമന്‍ പറഞ്ഞു. സിനിമയുടെ ലൊക്കേഷന്‍ നിശ്ചയിക്കുന്നതിനായി അസമിലേക്കുള്ള യാത്രയിലാണ് പ്രഭു സോളമന്‍. ട്രാവല്‍ സിനിമയായിരിക്കുമിത്. ഏറെക്കാലമായി ഒരു യാത്രാസിനിമ എടുക്കണമെന്ന് ആഗ്രഹിക്കുന്നു. ഇപ്പോഴാണ് ഒരു കഥ ഒത്തുവന്നത്. ധനുഷ് ഒഴികെ മറ്റ് താരങ്ങള്‍ തീരുമാനിച്ചിട്ടില്ല. നായിക പുതുമുഖമായിരിക്കും-പ്രഭു സോളമന്‍ പറഞ്ഞു
from kerala news edited
via IFTTT