121

Powered By Blogger

Thursday, 26 March 2015

ശുകപുരം അതിരാത്രം: ആറാം ദിനത്തില്‍ മൂന്നാം പടവ്‌ പൂര്‍ത്തിയാക്കി











Story Dated: Thursday, March 26, 2015 02:16


ആനക്കര: ശുകപുരം അതിരാത്രത്തിലെ ആറാം ദിനം രണ്ടാമത്തെ പടവുപോലെ വലതു ചിറകിന്റെ അറ്റത്തു നിന്നുതന്നെ ഒന്നാമത്‌ വച്ചശേഷം ഒന്നാം പടവില്‍ ചെയ്‌തതുപോലെ അധ്വര്യും മൂന്ന്‌ ദ്വാരമുളള കല്ലെടുത്ത്‌ പ്രദക്ഷിണമായി വെളുത്ത കുതിരയുടെ അടുത്തു ചെന്ന്‌ അതിനെ കൊണ്ട്‌ മണപ്പിച്ച്‌ തിരിച്ച്‌ വന്ന്‌ യജമാനനും അധ്വര്യും അവിദ്വാനും ചേര്‍ന്നിരുന്നു. ഉദ്‌ഗാതന്‍ പാടുന്നു ഒന്നാമത്തേതില്‍ ശ്വാസം പുറത്തേക്കാണ്‌. അതാതയത്‌ ശ്വാസം എടുത്ത്‌ പുറത്തേക്ക്‌ വിടുന്നു.


ഇതിന്‌ ശേഷം അവിദ്വാന്‍ സ്വര്‍ണം കൊടുത്ത്‌ മടങ്ങുന്നു. കല്ലിന്റെ കിഴക്കേ ദ്വാരത്തില്‍ നെയ്‌ ഒഴിക്കുന്നു. പിന്നീട്‌ രണ്ടും മൂന്നും ഇഷ്‌ടിക വയ്‌ക്കുന്നു. ഒന്നാമത്തെ അട്ടിയിലെ സ്‌ഥാനം തന്നെ നാലും അഞ്ചുംവച്ച ശേഷം ആറും ഏഴും അവകാചെടിയും ചേര്‍ത്താണ്‌ വയ്‌ക്കുന്നത്‌. ഒന്നാമത്‌ വച്ച ഇഷ്‌ടികക്ക്‌ വിഭക്‌തി എന്നു പേര്‍. രണ്ടാമത്‌ മണ്ഡലം മൂന്നാമത്‌ രേതസികം നാലുമുതല്‍ പതിനെട്ട്‌ വരെ ദിശ്യം ഇരുപത്തിയെട്ട വരെ പ്രാണഭൃത്ത്‌ ഇരുപത്തിയൊന്‍മ്പത്‌ മുതല്‍ അറുപത്തിനാലുംവരെ ബൃഹതി അറുപത്തിഞ്ച്‌ മുതല്‍ എഴുപതിയെട്ട വരെ ബാലഖിള്യര്‍(ബാലഖില്യാര്‍ പെരുവിരലിന്റെ പകുതിയോളം മാത്രം വലുപ്പമുള്ള തപസികള്‍ അവരുടെ തപശക്‌തിയാല്‍ ലോകം സത്യത്തില്‍ ഉറച്ച്‌ നില്‍ക്കുന്നു എന്ന്‌ സങ്കല്‍പ്പം).


എഴുപത്തിയൊമ്പതു മുതല്‍ എണ്‍പത്തിമൂന്ന്‌ വരെ മുഖം, എണ്‍പത്തിനാലുമുതല്‍ എണ്‍പത്തിയെട്ടുവരെ അംഗം, എണ്‍പതിയൊന്‍പതു പ്രാജാപത്യം. തൊണ്ണൂറാമത്‌ വൃക്ഷഭം തൊണ്ണൂറ്റൊന്നു മുതല്‍ ഇരുനൂറ്‌ വരെ ളോകം പൃണകള്‍ എന്നിങ്ങനെയാണ്‌ ഇവ പടുത്ത ശേഷം മണ്ണിട്ട്‌ ഇരട്ട ആഹുതിയും നല്‍കുന്നതോടെ എല്ലാവരം വ്രതപാനാദികള്‍ കഴിക്കുന്നു. ഇതോടെ ഉച്ചവരെയുളള ചടങ്ങുകള്‍ കഴിഞ്ഞു.ഉച്ചയ്‌ക്കശേഷം പ്രവര്‍ഗോപസത്തുക്കള്‍, സുബ്രഹ്‌മണ്യഹ്വനം, വൃതദോഹനം, വ്രതപാനം എന്നിവയോടെ ആറാം ദിന ചടങ്ങുകള്‍ക്ക്‌ സമാപമായി.


സി.കെ. ശശിപച്ചാട്ടിരി










from kerala news edited

via IFTTT