121

Powered By Blogger

Thursday, 26 March 2015

കബീര്‍ ബാഖവിയുടെ വാര്‍ഷിക മതപ്രഭാഷണ പരമ്പര








കബീര്‍ ബാഖവിയുടെ വാര്‍ഷിക മതപ്രഭാഷണ പരമ്പര


Posted on: 26 Mar 2015




മനാമ: വാഗ്മിയും യുവപണ്ഡിതനുമായ ഹാഫിള്‍ അഹ്മദ് കബീര്‍ ബാഖവിയുടെ വാര്‍ഷിക ത്രിദിന മതപ്രഭാഷണ പരമ്പര ബഹ്‌റിന്‍ പാര്‍ലിമെന്റ് അംഗം ആദില്‍ അബ്ദുറഹ്മാന്‍ അല്‍ അസൂമി എം.പി. ഉദ്ഘാടനം ചെയ്യും. ഹൂറ, ഗുദൈബിയ സൊസൈറ്റി ഓര്‍ഗനൈസേഷന്റെ സഹകരണത്തോടെ സമസ്ത കേരള സുന്നീ ജമാഅത്ത് ഗുദൈബിയ ഏരിയാ കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രിദിന മത പ്രഭാഷണ പരമ്പരക്ക് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.

മാര്‍ച്ച് 27 ന് ബഹ്‌റിന്‍ കേരളീയ സമാജത്തിലും 28ന് മനാമ പാക്കിസ്ഥാന്‍ ക്ലബ്ബിലും 29ന് വീണ്ടും ബഹ്‌റിന്‍ കേരളീയ സമാജത്തിലും നടക്കുന്ന പ്രഭാഷണ പരമ്പരയില്‍ യഥാക്രമം 'ഖുര്‍ആനും ശാസ്ത്രവും', 'സച്ചരിതരുടെ പാത', 'ഖബ്‌റിലേക്കുള്ള യാത്ര' എന്നീ വിഷയങ്ങളവതരിപ്പിക്കും.


കേരളത്തിനകത്തും പുറത്തും വിശ്വാസികള്‍ തടിച്ചു കൂടുന്ന പ്രമുഖ പ്രഭാഷകനായ അഹ്മദ് കബീര്‍ ബാഖവിയുടെ പ്രഭാഷണത്തിലേക്ക് വിശ്വാസികളെ എത്തിക്കാന്‍ ഏരിയകള്‍ തോറും വാഹന സൗകര്യവും ഏര്‍പ്പെടുത്തുന്നുണ്ട്.


വെള്ളിയാഴ്ച മുതല്‍ ദിവസവും രാത്രി 8 മണി മുതല്‍ ആരംഭിക്കുന്ന മത പ്രഭാഷണ പരമ്പര വിജയിപ്പിക്കാനായി സമസ്ത ബഹ്‌റിന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ മുഖ്യ രക്ഷാധികാരിയും അബ്ദുറഹ്മാന്‍ ഹാജി ചെയര്‍മാനും അഷ്‌റഫ് കാട്ടില്‍ പീടിക ജന.കണ്‍വീനറുമായി വിപുലമായ ഒരു സ്വാഗതസംഘം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. സ്വാഗതസംഘത്തിനു കീഴില്‍ വിവിധ ഏരിയകള്‍ കേന്ദ്രീകരിച്ച് ബഹ്‌റിനിലുടനീളം പ്രചരണ പരിപാടികള്‍ തുടരുന്നുണ്ട്.



കൂടുതല്‍ വിവരങ്ങള്‍ക്ക് -
39234072, 39474715, 39256178, 33772792












from kerala news edited

via IFTTT