Story Dated: Thursday, March 26, 2015 05:24
പൂനെ: ഭൂമി ഏറ്റെടുക്കല്‍ ബില്ലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് അഴിമതി വിരുദ്ധ സമര നായകന്‍ അന്നാ ഹസാരെ രംഗത്ത്. നിയമത്തിലെ നേട്ടങ്ങളെയും കോട്ടങ്ങളെയും കുറിച്ച് സാധാരണക്കാര്‍ക്ക് മനസിലാക്കാന്‍ സംവാദം നല്ല അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംവാദത്തിന് തയ്യാറാകാത്ത കേന്ദ്ര മന്ത്രി നിഥിന്‍ ഗഡ്‌കരിയുടെ ഗ്രഹപാഠം മോശമെന്ന് അഭിപ്രായപ്പെട്ട ഹസാരെ താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സംവാദത്തിനായി വെല്ലുവിളിക്കുന്നതായി അറിയിച്ചു.
ബില്ലിന്റെ സാധ്യതകളെ കുറിച്ച് ആരുമായും സംവാദത്തിലേര്‍പ്പെടാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുമ്പ് ഗഡ്‌കരി വ്യക്‌തമാക്കിയിരുനന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ എതിര്‍ക്കുന്നത് രാഷ്‌ട്രീയ കാഴ്‌ചപ്പാടുകള്‍ മൂലമാണെന്നും ബില്ലിനെ കുറിച്ചുള്ള സംവാദത്തില്‍ ഹസാരെ ഉള്‍പ്പെടെയുള്ള ദേശിയ നേതാക്കളെ ക്ഷണിക്കുന്നതായും ഗഡ്‌കരി അറിയിച്ചിരുന്നു.
അതേസമയം ബില്ലിനെതിരെ കര്‍ശന നിലപാടുകളാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്. ബില്ല് കര്‍ഷക വിരുദ്ധമാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് പ്രസിഡന്റ് പ്രണബ് കുമാര്‍ മുഖര്‍ജിക്ക് മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നു.
from kerala news edited
via IFTTT