121

Powered By Blogger

Thursday, 26 March 2015

വിയറ്റ്‌നാമില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്‌റ്റില്‍ പ്ലാന്റ്‌ തകര്‍ന്ന്‌ 14 മരണം









Story Dated: Thursday, March 26, 2015 05:03



mangalam malayalam online newspaper

ഹാനോയി: നിര്‍മാണത്തിലിരുന്ന സ്‌റ്റീല്‍ പ്ലാന്റ്‌ തകര്‍ന്നുവീണ്‌ വിയറ്റ്‌നാമില്‍ 14 പേര്‍ മരിച്ചു. അപകടത്തില്‍ സാരമായ പരുക്കേറ്റ 28 പേരെ അടുത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവര്‍ അപകട നില തരണം ചെയ്‌തതായി ആശൂപത്രി അധികൃതര്‍ അറിയിച്ചു.


ഇന്ന്‌ രാവിലെയാണ്‌ 14 പേരുടെ മരണത്തിന്‌ ഇടയാക്കിയ സംഭവം നടന്നത്‌. വിയറ്റ്‌നാമിലെ എറ്റവും വലിയ സ്‌റ്റീല്‍ പ്ലാന്റായ റ്റ്വയിന്‍സ്‌ ഗ്രൂപ്പിന്റെ ഉടമസ്‌ഥതയിലുളള ഫോര്‍മസാ പ്ലാസ്‌റ്റിക്കിലായിരുന്നു അപകടം. സാംസങ്‌ ഗ്രൂപ്പിനും ഓഹരിയുളള സ്‌റ്റില്‍ കമ്പനിയാണിത്‌. കമ്പനിയുടെ 800 കോടി രൂപ മുതല്‍മുടക്കുള്ള കെട്ടിട സമുച്ചയമാണ്‌ നിര്‍മാണത്തില്‍ ഉണ്ടായിരുന്നത്‌. ഇതില്‍ തൊഴിലാളികള്‍ പണിയാന്‍ ഉപയോഗിച്ചിരുന്ന തട്ടിയാണ്‌ തകര്‍ന്നു വീണ്‌ അപകടത്തിന്‌ ഇടയാക്കിയത്‌.


അപകടം നടക്കുമ്പോള്‍ പ്രദേശത്ത്‌ നിരവധി ആളുകള്‍ ഉണ്ടായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കി. ഇത്‌ അപകടത്തിന്റെ ആഴം കുറച്ചതായാണ്‌ റിപ്പോര്‍ട്ട്‌. അപകടത്തെകുറിച്ചു ഉടനെ അന്വേഷണം നടത്തുമെന്ന്‌ അധികൃതര്‍ വ്യക്‌തമാക്കി.


അടുത്തകാലത്ത്‌ വിയറ്റ്‌നാമില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്‌ തീപിടിച്ച്‌ നിരവധി വിയറ്റ്‌നാം, ചൈനീസ്‌ തൊഴിലാളികള്‍ക്ക്‌ സാരമായി പരുക്കേറ്റിരുന്നു. തൊഴില്‍ സമയത്ത്‌ തൊഴിലാളികള്‍ ക്രിത്യമായ സൂരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ്‌ രാജ്യത്ത്‌ അപകടങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതെന്നു അധികൃതര്‍ അഭിപ്രായപ്പെട്ടു.










from kerala news edited

via IFTTT