Story Dated: Thursday, March 26, 2015 04:23

പനജി: രാജ്യത്ത് ക്രൈസ്തവര്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വിവാദ വെളിപ്പെടുത്തലുമായി ഗോവ എം.എല്‍.എയും വികാസ് പാര്‍ട്ടി നേതാവുമായ കയ്റ്റു സില്‍വ രംഗത്ത്. സംസ്ഥാനത്ത് ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ക്രൈസ്തവരെ പന്നിയെ തിന്നുന്നവരെന്നു വിളിച്ച് അപമാനിക്കുന്നതായാണ് സില്‍വ വെളിപ്പെടുത്തിയത്.
സംസ്ഥാനത്തിന്റെ വടക്ക് പ്രദേശത്താണ് ഉദ്യോഗസ്ഥരില്‍ ഇത്തരം പ്രവണത കൂടുതലായി കണ്ടുവരുന്നത്. ഗോവയിലെ ജനസംഖ്യയില്‍ 26 ശതമാനം ക്രൈസ്തവരാണ്. അതായത് ഗോവയുടെ ആകെ ജനസംഖ്യയില്‍ 1.5 ദശലക്ഷം പേര് ക്രൈസ്തവരാണ്. ഗോവയിലെ ക്രൈസ്തവര്‍ പന്നിയിറച്ചി കഴിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. അതിന്റെ പേരില്‍ ഉദ്യേഗസ്ഥ നിലവാരത്തിലുളള ആളുകള്‍ ഇത്തരത്തിലുളള വിവാദ പ്രസ്താവനകള്‍ നടത്താന്‍ പാടില്ലാത്തതായിരുന്നുവെന്നും സില്‍വ പറഞ്ഞു. അപമാനിച്ച ഉദ്യേഗസ്ഥരുടെ പേരുവിവരങ്ങള്‍ തനിക്കറിയാമെന്നു പറഞ്ഞ സില്‍വ പക്ഷേ ഉദ്യോഗസ്ഥരുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ല. 72 കാരിയായ കന്യസ്ത്രിയെ കുട്ടമാനഭംഗത്തിന് ഇരയാക്കിയ കേസില്‍ രണ്ടാഴ്ച്ച കഴിഞ്ഞിട്ടും പോലീസിന് ഒരു പ്രതിയേ മാത്രമാണ് അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു.
from kerala news edited
via
IFTTT
Related Posts:
ആം ആദ്മി പാര്‍ട്ടിയുമായി സഹകരിക്കാന്‍ തയ്യാറെന്ന് പ്രകാശ് കാരാട്ട് Story Dated: Wednesday, February 11, 2015 03:06ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുമായി സഹകരിക്കാന്‍ തയ്യാറെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. എ.എ.പിയുടെ ചരിത്ര വിജയം സുപ്രധാന സന്ദേശമാണ് നല്‍കുന്നത്. ഈ സന… Read More
ദേശീയ ഗെയിംസ്; സമാപന ചടങ്ങിനുള്ള ചെലവ് വെട്ടിക്കുറയ്ക്കില്ലെന്ന് മുഖ്യമന്ത്രി Story Dated: Wednesday, February 11, 2015 02:09തിരുവനന്തപുരം : ദേശീയ ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കകളും ഇല്ലെന്നും ഗെയിംസ് സമാപന ചടങ്ങിനുള്ള ചെലവ് വെട്ടിക്കുറയ്ക്കില്ലെന്നും മുഖ്യന്ത്രി ഉമ്മന്‍ചാണ്… Read More
പതിനാലുകാരന് കാറോടിച്ചു; ഗള്‍ഫിലുള്ള പിതാവിനെതിരെ കേസെടുത്തു Story Dated: Wednesday, February 11, 2015 02:30കാസര്‍കോട്: പതിനാലുകാരന് കാറോടിച്ച കുറ്റത്തിന് ഗള്‍ഫിലുള്ള പിതാവിനെതിരെ പോലീസ് കേസെടുത്തു. ചൗക്കി കെ.എം മന്‍സിലില്‍ അബ്ദുള്‍ സത്താറി (44)റിനെതിരെയാണ് പോലീസ് കേസെടു… Read More
ശുംഭന് പ്രയോഗം: ജയരാജനെ ശിക്ഷിച്ച നടപടി ശരിയല്ലെന്ന് മാര്‍ക്കണ്ഡേയ കട്ജു Story Dated: Wednesday, February 11, 2015 03:27ന്യൂഡല്‍ഹി: ശുംഭന് പ്രയോഗത്തിന്റെ പേരില്‍ സി.പി.എം നേതാവ് എം.വി ജയരാജന് തടവു ശിക്ഷ വിധിച്ച നടപടി ശരിയല്ലെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ചെയര്‍മാനു… Read More
കോണ്‍ഗ്രസ് 'പൂജ്യര്‍', ലീഗും മോശക്കാരല്ല, 200 വോട്ട് തികഞ്ഞില്ല! Story Dated: Wednesday, February 11, 2015 01:58ന്യൂഡല്‍ഹി: രാജ്യത്തോള്ം പാരമ്പര്യമുളള കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നിലം തൊടാന്‍ കഴിയാതിരുന്ന ഡല്‍ഹി തെരഞ്ഞെടുപ്പില്‍ മറ്റു കക്ഷികളുടെ കാര്യം പറഞ്ഞിട്ടു കാര്യമില്ല. എങ്കിലും ചാന്… Read More