Story Dated: Thursday, March 26, 2015 02:16
എടപ്പാള്‍: എക്‌സൈസ് സംഘം പിന്തുടര്‍ന്ന് പിടികൂടിയ അന്തര്‍സംസ്‌ഥാന മയക്കുമരുന്ന് കേസിലെ പ്രതികളെ വടകര എന്‍.ഡി.പി.എസ് സ്‌പെഷല്‍ കോടതി റിമാന്‍ഡ് ചെയ്‌തു.പുതുപൊന്നാനി കിണര്‍ കപ്പൂരിന്‍റെ വീട്ടില്‍ ആസിഫ് (23),പോത്തന്നൂര്‍ നെല്ലിക്കര കാഞ്ഞിരകടവത്ത് വീട്ടില്‍ സിറാജ് (27)എന്നിവരെയാണ് ചൊവ്വാഴ്‌ച രാത്രി എടപ്പാളില്‍ വെച്ച് എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് പിടികൂടിയത്.
മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ,കുറ്റിപ്പുറം റേയ്‌ഞ്ച് ഓഫീസ് എന്നിവിടങ്ങളിലെ ഉദാ്യേഗസ്‌ഥര്‍ നടത്തിയ സംയുക്‌ത ഓപ്പറേഷനില്‍ വലയില്‍ കുരുങ്ങിയത്.ഇവരില്‍ നിന്നും 150 പാക്കറ്റുകളിലായി 13 ഗ്രാം ഹെറോയിന്‍ െ്രെടന്‍മാര്‍ണ്മം സിറാജുദീനാണ് കൊണ്ട് വന്നത്.ഹെറോയിന്‍ കൈപറ്റാനെത്തിയതായിരുന്നു ആസിഫ്. മലപ്പുറം,വേങ്ങര,തിരൂര്‍, പെരിന്തല്‍മണ്ണ,പൊന്നാനി, നിലബൂര്‍ മേഖലകളിലാണ് ഇവര്‍ മയക്കുമരുന്ന് വില്‍പന നടത്തുന്നത്. മാര്‍ക്കറ്റില്‍ ഒരു പോതി ഹെറോയിന് 2000 രൂപയാണ് വില പ്രതികള്‍ നിരവധി എക്‌സൈസ് കേസുകളില്‍ പ്രതിയാണ്.
നിരവധി വിദ്യാര്‍ത്ഥികളും ഹെറോയിന്‍ ഉപയോഗിച്ച് വരുന്നതായും പ്രതികള്‍ ചോദ്യം ചെയ്ലില്‍ സമ്മയതിച്ചു.തിരൂര്‍ റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തെ ഒഴിഞ്ഞ പ്രദേശങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഹെറോയിന്‍ കുത്തിവെച്ചിരുന്നത്.മുംബെയില്‍ നിന്നും െ്രെടന്‍ മാര്‍ണ്മമാണ് ഹെറോയിന്‍ കേരളത്തിലേക്ക് എത്തിക്കുന്നത്.കുറ്റിപ്പുറം എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ ഇ.ജെ.സെബാസ്‌റ്റ്യന്‍റെ നേതൃത്ത്വത്തില്‍ മലപ്പുറം ഇന്റലിജന്‍സ് ഓഫീസര്‍മാരായ ബിനുകുമാര്‍, അഭിലാഷ്, ജാഫര്‍, സുനില്‍കുമാര്‍, കമ്മീഷണര്‍ സ്‌ക്വാട് അംഗങ്ങളായ ദീപേഷ്,ഷിബു,കുറ്റിപ്പുറം റേഞ്ച് ഓഫീസ് അംഗങ്ങളായ എ.ജെ.എ അബ്‌ദുള്‍ റഹ്‌മാന്‍,ലതീഷ്,ഗിരീഷ്,അനീഷ്,വിനേഷ് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.
from kerala news edited
via IFTTT