121

Powered By Blogger

Thursday, 26 March 2015

ചിപ്‌സ് തൊണ്ടയില്‍ കുടുങ്ങി യുവാവ്‌ മരിച്ചു











Story Dated: Thursday, March 26, 2015 07:48


mangalam malayalam online newspaper

കൊളത്തൂര്‍(മലപ്പുറം): ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി യുവാവ്‌ മരിച്ചു. പൂക്കാട്ടിരി സ്വദേശി കൊളത്തൂര്‍ വില്ലേജ്‌പടി കുറ്റിപ്രത്തൊടി കുഞ്ഞിമൊയ്‌തീന്‍കുട്ടിയുടെ മകന്‍ മുഹമ്മദ്‌ നജീബ്‌(27)ആണ്‌ മരിച്ചത്‌. ഇന്നലെ രാവിലെ ചിപ്‌സ് കഴിക്കുന്നതിനിടെയാണ്‌ സംഭവം. കടുത്ത അസ്വസ്‌ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭക്ഷണാംശം കുടുങ്ങിയതിനൊപ്പം ഹൃദയ സ്‌തംഭനമാണ്‌ മരണ കാരണമെന്നാണ്‌ ഡോക്‌ടര്‍മാരുടെ നിഗമനം. മൃതദേഹം പൂക്കാട്ടിരി മഹല്ല്‌ ജുമാമസ്‌ജിദ്‌ ഖബര്‍സ്‌ഥാനില്‍ മറവ്‌ ചെയ്‌തു.മാതാവ്‌ കുഞ്ഞിപ്പാത്തുമ്മ. സഹോദരങ്ങള്‍:ഉമര്‍ ഫാറൂഖ്‌, മുഹമ്മദ്‌ റഫീഖ്‌, മുഹമ്മദ്‌ നൗഫല്‍, നസീമ










from kerala news edited

via IFTTT