Story Dated: Thursday, March 26, 2015 07:49

കല്‍പ്പറ്റ: ഫുട്ബോള്‍ റഫറിയും കോച്ചുമായ യുവാവ് കളിക്കുശേഷം കുഴഞ്ഞുവീണു മരിച്ചു. മുട്ടില്‍ ആനപ്പാറവയല്‍ പ്രവീണ്‍ നിവാസില്‍ എം.എസ്. പ്രവീണ്കുമാറാ(46)ണ് മരിച്ചത്. കല്‍പ്പറ്റ പത്മ പെട്രോള്‍ പമ്പിലെ ജീവനക്കാരനായിരുന്നു. ബുധനാഴ്ച വൈകീട്ട് 6.30ന് പിണങ്ങോട് മൈതാനത്ത് ഫുട്ബോള്‍ കളി കഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഭവം. എതിര് ടീമിലെ അംഗത്തെ പരിചയപ്പെടുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കല്‍പ്പറ്റ നഗരസഭ കിഡ്സ് ഫുട്ബോള്‍ ട്രെയിനിങ് സെന്ററിലെ കോച്ചാണ്. വയനാട് ഫാല്‍ക്കണ്‍സ്, ഡബ്ല്യു.എം.ഒ. കോളേജ് മുട്ടില്‍, ആര്.എസ്.സി. മുട്ടില്‍ എന്നീ ടീമുകളിലെ കളിക്കാരനായിരുന്നു. ഭാര്യ: സ്വപ്ന. മകന്: ശ്രാവണ്‍. അച്ഛന്: പരേതനായ ശ്രീധരന്. അമ്മ: പ്രേമലത. സഹോദരങ്ങള്‍: പ്രമോദ്കുമാര്‍ (ഹോംഗാര്‍ഡ്, കല്‍പ്പറ്റ), പ്രസാദ് (അധ്യാപകന്, മലബാര്‍ കോളേജ്, കല്‍പ്പറ്റ), പ്രസ്നേഹ.
from kerala news edited
via
IFTTT
Related Posts:
കാടും നാടും മതില്‍കെട്ടി വേര്‍തിരിക്കണം: മുസ്ലീംലീഗ് Story Dated: Thursday, February 26, 2015 03:18കല്‍പ്പറ്റ: ജില്ലയില്‍ വനത്തോട് ചേര്‍ന്നുള്ള ഗ്രാമങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും വന്യമൃഗങ്ങളില്‍ നിന്ന് സുരക്ഷ ഉറപ്പു വരുത്തണമെന്ന്മുസ്ലിംലീഗ് ജില്ലാ… Read More
വന്യമൃഗശല്യത്തിലുള്ള പ്രതിഷേധാഗ്നിയില്‍ വയനാടന്‍ കാടുകള്‍ ഇത്തവണയും ചാമ്പലാകുമെന്ന് വനംവകുപ്പിന്റെ മുന്നറിയിപ്പ് Story Dated: Thursday, February 26, 2015 03:18കല്‍പ്പറ്റ: കഴിഞ്ഞ വര്‍ഷമുണ്ടായതിനേക്കാള്‍ രൂക്ഷമായ കാട്ടുതീ ഭീഷണിയിലാണ് വയനാടന്‍ കാടുകളെന്ന് വനംവകുപ്പിന്റെ മുന്നറിയിപ്പ്. വന്യമൃഗങ്ങള്‍ മനുഷ്യജീവനടക്കം ഭീഷണിയുയര്ത്തുന… Read More
എണ്‍പതുകാരിയെ കാണാനില്ലെന്ന് പരാതി Story Dated: Wednesday, February 25, 2015 03:03കല്‍പ്പറ്റ: പനമരം പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ പരക്കുനി കൈതയ്ക്കല്‍ സ്വദേശിയായ നാരായണി(80)യെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്ന് മക്കളും പ്രദേശവാസികളും പത… Read More
കെ.എസ്.ആര്.ടി.സിക്ക് തേഞ്ഞുതീര്‍ന്ന ടയറുകള്‍: നടപടി സ്വീകരിച്ച ഉദ്യോഗസ്ഥര്‍ക്ക് ഭീഷണിയും സമ്മര്‍ദവും Story Dated: Thursday, February 26, 2015 03:18കല്‍പ്പറ്റ: തേഞ്ഞു തീര്‍ന്ന ടയറുകളുമായി സര്‍വീസ് നടത്തിയ കെ.എസ്.ആര്.ടി.സി. ബസുകള്‍ക്കെതിരേ നടപടി സ്വീകരിച്ചതിന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കോര്പറേഷന്… Read More
ആദിവാസി രോഗികള്‍ക്ക് കൂട്ടിരിക്കാന്‍ 10 ഹെല്‍ത്ത് പ്രമോട്ടര്‍മാരെ നിയമിക്കാന്‍ അനുമതി Story Dated: Thursday, February 26, 2015 03:18കല്‍പ്പറ്റ: വയനാട് ജില്ലയിലെ മൂന്ന് പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന ആദിവാസി രോഗികള്‍ക്ക് രാത്രിയില്‍ സഹായത്തിനായി 10 ഹെല്‍ത്ത് പ്രമോട്ടര്‍മാരെ നിയമിക്കാന്‍ സര്… Read More