121

Powered By Blogger

Thursday, 26 March 2015

ജര്‍മ്മന്‍ വിമാനം കോ-പൈലറ്റ്‌ മനഃപൂര്‍വ്വം തകര്‍ത്തതെന്ന്‌ വെളിപ്പെടുത്തല്‍









Story Dated: Thursday, March 26, 2015 06:30



mangalam malayalam online newspaper

പാരീസ്‌: ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വത നിരയില്‍ അപകടത്തില്‍പ്പെട്ട ജര്‍മ്മന്‍ വിമാനം മനഃപൂര്‍വ്വം തകര്‍ത്തതെന്ന്‌ വെളിപ്പെടുത്തല്‍. വിമാനം തകര്‍ന്നു വീഴുമ്പോള്‍ കോ-പൈലറ്റ്‌ മാത്രമാണ്‌ കോക്ക്‌പിറ്റില്‍ ഉണ്ടായിരുന്നത്‌. ഇതിന്‌ മിനിറ്റുകള്‍ക്ക്‌ മുമ്പ്‌ കോക്ക്‌പിറ്റില്‍ നിന്ന്‌ പൈലറ്റിനെ പുറത്താക്കിയ കോ-പൈലറ്റ്‌ വിമാനം തകര്‍ത്തുവെന്നാണ്‌ വെളിപ്പെടുത്തല്‍. ഫ്രഞ്ച്‌ പ്രോസിക്യൂട്ടറായ ബ്രിസ്‌ റോബിനാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സില്‍ നിന്ന്‌ വീണ്ടെടുത്ത വിവരങ്ങളുടെ അടിസ്‌ഥാത്തിലാണ്‌ അധികൃതര്‍ ഈ നിഗമനത്തിലെത്തിയത്‌. പൈലറ്റിനെ പുറത്താക്കിയ കോ-പൈലറ്റ്‌ വിമാനം താഴ്‌ന്ന് പറത്തിയതായും അധികൃതര്‍ വെളിപ്പെടുത്തി. ജര്‍മ്മന്‍ പൗരനായ ആന്‍ഡ്രിയസ്‌ ഗന്റര്‍ ലുബിത്സായിരുന്നു വിമാനത്തിന്റെ കോ-പൈലറ്റ്‌. ജര്‍മ്മന്‍ പൗരന്‍ തന്നെയായ പാട്രിക്‌ എന്ന വൈമാനികനായിരുന്നു വിമാനം നിയന്ത്രിച്ചിരുന്നത്‌. ഇയാളെയാണ്‌ കോ-പൈലറ്റ്‌ പുറത്താക്കിയത്‌.


പൈലറ്റിനെ പുറത്താക്കിയ ശേഷം ആന്‍ഡ്രിയസ്‌ ഫൈ്‌ലറ്റ്‌ മോണിറ്ററിംഗ്‌ സിസ്‌റ്റത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത്‌ വിമാനം താഴ്‌ന്ന് പറക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കി. 38,000 അടി ഉയരത്തില്‍ പറന്നു കൊണ്ടിരുന്ന വിമാനം തകരുന്നതിന്‌ തൊട്ടുമുന്‍പ്‌ 5000 അടി താഴ്‌ചയിലേക്ക്‌ താഴ്‌ന്ന് പറന്നിരുന്നു. തുടര്‍ന്ന്‌ ആല്‍പ്‌സില്‍ തകര്‍ന്നു വീഴുകയായിരുന്നു. വിമാനം തകരുന്നതിന്‌ എട്ട്‌ മിനിറ്റിന്‌ മുമ്പ്‌ യാത്രക്കാര്‍ക്ക്‌ ഇക്കാര്യം അറിയാമായിരുന്നെന്ന വെളിപ്പെടുത്തലുമായി യാത്രക്കാരില്‍ ചിലരുടെ ബന്ധുക്കളും രംഗത്തു വന്നിരുന്നു.


ചൊവ്വാഴ്‌ച 142 യാത്രക്കാരും ആറ്‌ ജീവനക്കാരുമായി ബാഴ്‌സലോണയില്‍ നിന്ന്‌ ഡസില്‍ഡോര്‍ഫിലേക്ക്‌ പോകുകയായിരുന്ന എയര്‍ബസ്‌ എ 320 വമാനമാണ്‌ ആല്‍പ്‌സില്‍ തകര്‍ന്നു വീണത്‌. ലുഫ്‌തന്‍സ എയര്‍ലൈന്‍സിന്റെ ഉപസ്‌ഥാപനമായ ജര്‍മ്മന്‍ വിംഗ്‌സിന്റെ ഉടമസ്‌ഥതയിലുള്ള വിമാനമാണിത്‌. യാത്രക്കാരും ജീവനക്കാരും അടക്കം മുഴുവന്‍ പേരും ദുരന്തത്തില്‍ കൊല്ലപ്പെട്ടിരുന്നു.










from kerala news edited

via IFTTT