121

Powered By Blogger

Thursday, 26 March 2015

കൂട്ടുകൃഷിയ്ക്കായി കാര്‍ഷിക കൂട്ടായ്മകള്‍








കൂട്ടുകൃഷിയ്ക്കായി കാര്‍ഷിക കൂട്ടായ്മകള്‍


Posted on: 26 Mar 2015



ജിദ്ദ: ടെലിവിഷന്‍ ചാനലുകളില്‍ സമയം കൊല്ലുന്ന വീട്ടമ്മമാരെയും ഇന്‍റര്‍നെറ്റിലെ സദാചാരവിരുദ്ധമായ സൗഹൃദങ്ങള്‍ തിരയുന്ന ചെറുപ്പക്കാരെയും കൃഷിയിലേയ്ക്കും അതിലൂടെ വിഷരഹിതമായ ഭക്ഷണത്തിലേയ്ക്ക് നയിക്കുക എന്നതായിരുന്നു ലക്ഷ്യത്തോടെ 2009 ല്‍ ജിദ്ദയിലുള്ള പ്രവാസിയായ ഹക്കീം ചെറുശോല ഫേസ്ബുക്ക് കൂട്ടായ്മ ആരംഭിച്ചു.

സമാന ചിന്താഗതിക്കാരായ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളുടെ കൂട്ടായ്മയാണ് അടുത്ത ലക്ഷ്യം. ഇതിനായി, വെവ്വേറെ പ്രവര്‍ത്തിക്കുന്ന കൃഷി ഗ്രൂപ്പ്, വയലും വീടും, ഓരോ വീട്ടിലും അടുക്കളത്തോട്ടം, കോഴിക്കോട് അടുക്കളത്തോട്ടം, മണ്ണും മനസ്സും, ഗോട്ട് ഫാംസ് എന്നീ ഗ്രൂപ്പുകള്‍ ഒരു കാര്‍ഷിക സംഗമം സംഘടിപ്പിക്കുന്നു. മാര്‍ച്ച് 28ന് ചാലക്കുടി കൂടപ്പുഴയിലെ കാര്‍ഷിക സര്‍വ്വകലാശാലയുടെ അഗ്രോണമി സെന്ററില്‍ വെച്ചാണ് കൃഷി ഗ്രൂപ്പ് സംഗമം.


രാവിലെ 8 മണിക്ക് ആരംഭിക്കുന്ന മീറ്റില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ചന്ദ്രിക ദേവി ( 9497633171), ജിഹേഷ് (9448265607) എന്നിവരുമായി ബന്ധപ്പെടണം. പ്രവാസികള്‍ നാട്ടിലുള്ള തങ്ങളുടെ കുടുംബാംഗങ്ങളെ പരിപാടിയില്‍ പങ്കെടുപ്പിക്കണമെന്നു ജിദ്ദയിലെ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.





അക്ബര്‍ പൊന്നാനി












from kerala news edited

via IFTTT