Story Dated: Thursday, March 26, 2015 02:16
തിരൂര്‍: ബിസിനസ് തുടങ്ങാനെന്ന പേരില്‍ പണം തട്ടിയ പ്രതി പോലീസ് പിടിയില്‍. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി സുഭാഷ്‌ചന്ദ്രനെ(52)യാണ് തിരൂര്‍ പോലീസ് അറസ്‌റ്റ് ചെയ്‌തത്. പുറത്തൂര്‍ പണ്ടാര വളപ്പില്‍ ഗോവര്‍ധനില്‍ നിന്നു പന്ത്രണ്ടു വര്‍ഷം മുമ്പ് ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞായിരുന്നു പത്തു ലക്ഷം രൂപ കൈപറ്റിയത്.
മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഉത്‌പന്നങ്ങള്‍ വിതരണം ചെയ്ുയന്നതിനായി സെക്യൂരിറ്റി തുകയായി പത്തു ലക്ഷം രൂപ ഇയാളില്‍ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ മാസങ്ങള്‍ കാത്തിരുന്നെങ്കിലും കാരാര്‍ പ്രകാരമുള്ള ഉത്‌പന്നങ്ങള്‍ കൈമാറാതെ പ്രതി മുങ്ങുകയായിരുന്നു. ഇടനിലക്കാര്‍ മുഖേന പണം ആവശ്യപ്പെട്ടെങ്കിലും ഇതേ തുടര്‍ന്ന് ഗോവര്‍ധനനെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെട്ടെങ്കിലും പ്രതിക്ക് ഉന്നതരുമായുള്ള ബന്ധം അറസ്‌റ്റില്‍ നിന്നും പോലീസിനെ പിന്തിരിപ്പിക്കുകയായിരുന്നു.
പ്രതി ഹാജരാകാത്തതിനെ തുടര്‍ന്ന് തിരൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വാറണ്ട് പുറപ്പെടുവിച്ചു. ഇതോടെ തിരൂര്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം വെഞ്ഞാറമൂട്ടിലെ വീട്ടില്‍ നിന്നു പ്രതിയെ പിടികൂടി. അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം തിരൂര്‍ കോടതിയില്‍ നിന്നു നിബന്ധനകളോടെ ജാമ്യം അനുവദിച്ചു.
from kerala news edited
via IFTTT