ബോട്ടപകടത്തില്‍ നിന്ന് ചലച്ചിത്ര താരം റിമ കല്ലിങ്ങല്‍ രക്ഷപെട്ടു. നടി റിമ കല്ലിങ്ങലും സഹതാരങ്ങളും സഞ്ചരിച്ച ബോട്ട് ഷൂട്ടിങ്ങിനിടയില്‍ ആലപ്പുഴയില്‍ വച്ച് മുങ്ങുകയായിരുന്നു. അപകടത്തില്‍ പെട്ടെങ്കിലും അവസരോചിതമായി ഇടപെട്ട സഹപ്രവര്‍ത്തകര്‍ താരത്തേയും കൂടെയുള്ളവരേയും രക്ഷിച്ചു. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിന്റെ ഗാനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം.
അണിയറപ്രവര്‍ത്തകരും സുരക്ഷാ വിഭാഗം ജീവനക്കാരും എല്ലാവരേയും രക്ഷപെടുത്തി കരയ്‌ക്കെത്തിച്ചു. അപകടത്തിന്റെയും രക്ഷാപ്രവര്‍ത്തനത്തിന്റെയും വീഡിയോ റിമ തന്നെ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
from kerala news edited
via IFTTT