Story Dated: Thursday, March 26, 2015 02:16
തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ മൊബൈല്‍ ഫ്രീസറെത്തി. സ്‌ഥലം എംഎല്‍എ കൂടിയായ മന്ത്രി പി.കെ അബ്‌ദുറബിന്റെ എംഎല്‍എ ഫണ്ടില്‍ നിന്നു അനുവദിച്ച ഒന്നര ലക്ഷം രൂപ ഉപയോഗിച്ചാണ് മോര്‍ച്ചറിയിലേക്ക് മൊബൈല്‍ ഫ്രീസര്‍ വാങ്ങിയത്.
എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് മോര്‍ച്ചറിയുടെ നവീകരണം നടന്നു വരുന്നുണ്ട്. പോസ്‌റ്റ്മോര്‍ട്ടം ചെയ്ുന്നയതിനുള്ള ടേബിള്‍, ഡോക്‌ടര്‍മാര്‍ക്കും മൃതദേഹത്തോടൊപ്പം വരുന്നവര്‍ക്കുമുള്ള വിശ്രമമുറി, കൂടുതല്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ഫ്രീസര്‍, തുടങ്ങിയ വികസന പദ്ധതികള്‍ ഇവിടെ നടന്നു വരുന്നുണ്ട്. താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മൊബൈല്‍ ഫ്രീസര്‍ എത്തിയത് കൂടുതല്‍ സൗകര്യമായി. വൈകി എത്തുന്ന മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ നിലവില്‍ സൗകര്യമില്ലായിരുന്നു. സ്വകാര്യ ഫ്രീസറുകള്‍ ഉപയോഗിക്കുകയോ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അയക്കുകയോ ചെയേ്േണ്ട അവസ്‌ഥയായിരുന്നു. ഇവിടേക്ക് തന്നെ പുതിയത് വാങ്ങിയതോടെ ആ പ്രയാസം ഇല്ലാതായി.
from kerala news edited
via IFTTT