121

Powered By Blogger

Monday, 16 March 2015

വീണ്ടും വംശീയ വിദ്വേഷം; ദളിത്‌ യുവതിയെ ചാണകം തീറ്റിച്ചു









Story Dated: Monday, March 16, 2015 03:52



mangalam malayalam online newspaper

ശിവപുരി: മധ്യപ്രദേശിലെ ശിവപുരിയില്‍ പഞ്ചായത്ത്‌ ഡപ്യൂട്ടി ചീഫ്‌ ആയി തെരഞ്ഞെടുക്കപ്പെട്ട ദളിത്‌ യുവതിയെ ചാണകം തീറ്റിച്ചു. കുന്‍വാര്‍പൂര്‌ ഗ്രാമ പഞ്ചായത്തിലെ ഡപ്യൂട്ടി ചീഫായ കുസ്‌മാ ജാദവിനെയാണ്‌ ഒരു സംഘം ബലം പ്രയോഗിച്ച്‌ ചാണകം തീറ്റിച്ചത്‌.


ഒരു ദളിത്‌ യുവതി കുന്‍വാര്‍പൂര്‌ പഞ്ചായത്തിലെ ഉയര്‍ന്ന പദവി അലങ്കരിക്കുന്നത്‌ ചരിത്രത്തില്‍ ആദ്യമാണെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇതാണ്‌ നാട്ടിലെ ഉയര്‍ന്ന സമുദായക്കാരെ പ്രകോപിപ്പിച്ചത്‌. തുടര്‍ന്ന്‌ പഞ്ചായത്തിലെ 'സര്‍പഞ്ച്‌' സ്‌ഥാനം വഹിക്കുന്ന കഞ്ചന്‍ റാവത്തും സംഘവും യുവതിയുടെ വീട്‌ ആക്രമിക്കുകയും യുവതിയെ ബലം പ്രയോഗിച്ച്‌ ചാണകം തീറ്റിക്കുകയുമായിരുന്നു എന്നാണ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.










from kerala news edited

via IFTTT

ഹര്‍ത്താല്‍ ദിനത്തിലെ പോലീസ് നടപടി: എല്‍.ഡി.എഫിന്റെ അങ്കമാലി പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം









Story Dated: Monday, March 16, 2015 03:49



അങ്കമാലി: ഹര്‍ത്താല്‍ ദിനത്തില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്കു നേരെ റൂറല്‍ എസ്.പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് നടത്തിയ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം. എസ്.പിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പോലീസിന്റെ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ പോലീസിനു നേരെ കല്ലെറിഞ്ഞു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. നേതാക്കള്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ നീക്കിയത്.










from kerala news edited

via IFTTT

പണപ്പെരുപ്പ നിരക്ക് 2.06% താഴ്ന്നു









Story Dated: Monday, March 16, 2015 03:40



mangalam malayalam online newspaper

ന്യൂഡല്‍ഹി: രാജ്യത്ത് മൊത്തവില സൂചികയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പ നിരക്കില്‍ തുടര്‍ച്ചയായ നാലാം മാസവും ഇടിവ്. ഫെബ്രുവരിയില്‍ -2.06 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. പ്രതിവര്‍ഷം -0.70% ഇടിവാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ജനുവരിയില്‍ -0.39 ശതമാനവും ഡിസംബറില്‍ -0.50ശതമാനവും ഇടിവ് നേരിട്ടു.


ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയിലുള്ള ഇടിവ് തുടരുന്നതാണ് പണപ്പെടുപ്പ നിരക്കിനെ സ്വാധീനിച്ചത്.










from kerala news edited

via IFTTT

ആര്യന്‍കോട്‌ പഞ്ചായത്ത്‌ സെക്രട്ടറിയെ അനുമോദിച്ചു











Story Dated: Monday, March 16, 2015 01:06


വെള്ളറട: സമ്പൂര്‍ണ സേവാഗ്രാം പദ്ധതി നടപ്പിലാക്കി രാജ്യത്തിന്‌ മാതൃകയായ ആര്യന്‍കോട്‌ ഗ്രാമപഞ്ചായത്ത്‌ അധികൃതരേയും സെക്രട്ടറിയേയും അനുമോദിച്ചു. ജില്ലയിലെ പഞ്ചായത്തു സെക്രട്ടറിമാരുടെയും ജില്ലാതല പഞ്ചായത്ത്‌ ഉദ്യോഗസ്‌ഥന്‍മാരുടെയും യോഗത്തില്‍ കളക്‌ട്രേറ്റ്‌ കോണ്‍ഫ്രന്‍സ്‌ ഹാളിലാണ്‌ ആര്യന്‍കോട്‌ പഞ്ചായത്ത്‌ സെക്രട്ടറി എസ്‌.ഒ. ഷാജികുമാറിനെ അനുമോദിച്ചത്‌.


പഞ്ചായത്തിലെ 16 വാര്‍ഡുകളിലും സമ്പൂര്‍ണമായി അയല്‍സഭകളും, വാര്‍ഡ്‌ വികസനസമിതിയും സ്വന്തം കെട്ടിടത്തില്‍ സേവാഗ്രാം ഓഫീസുകളും സജ്‌ജമാക്കിയാണ്‌ മാതൃക കാട്ടിയതും അവാര്‍ഡിന്‌ അര്‍ഹത നേടിയതും. ചടങ്ങില്‍ ഡെപ്യൂട്ടി ഡയറക്‌ടര്‍ മധുസുദനക്കുറുപ്പ്‌ അദ്ധ്യക്ഷനായി. പഞ്ചായത്ത്‌ അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍ പ്രകാശ്‌ ഉപഹാര സമര്‍പ്പണം നടത്തി.










from kerala news edited

via IFTTT

കറണ്ടുപോയാല്‍ ടവറുകള്‍ നിശ്‌ചലം











Story Dated: Monday, March 16, 2015 01:06


വെള്ളറട: അപ്രതീക്ഷിത പവര്‍കട്ടുകള്‍ അരങ്ങുതകര്‍ക്കുന്ന മലയോര ഗ്രാമങ്ങളില്‍ ബി.എസ്‌.എന്‍.എല്‍. ടവറുകള്‍ നിശ്‌ചലമാകുന്നു. കറണ്ട്‌ പോയാല്‍ നിശ്‌ചലമാകുന്ന ബി.എസ്‌.എന്‍.എല്‍. ടവറുകള്‍ കാരണം ഉപഭോക്‌താക്കള്‍ ദുരിതത്തിലാണ്‌. വെള്ളറടയിലെ മണ്ണാംകോണം, അന്തിച്ചന്തനട ടവറുകള്‍ക്കാണ്‌ പ്രധാനമായും നിശ്‌ചലമാകുന്നത്‌. കറണ്ടു പോകുമ്പോള്‍ പ്രവര്‍ത്തിക്കുന്ന ഇന്‍വെക്‌ടര്‍ സംവിധാനങ്ങള്‍ തകരാറിലാകുന്നതും ജനറേറ്റുകള്‍ യഥാക്രമം പ്രവര്‍ത്തിപ്പിക്കാത്തതുമാണ്‌ ടവറുകള്‍ നിശ്‌ചലമാകാന്‍ കാരണമാകുന്നതെന്ന്‌ ഉപഭോക്‌താക്കള്‍ ചൂണ്ടിക്കാട്ടുന്നത്‌.


അതിര്‍ത്തി ഗ്രാമങ്ങളായ ആറാട്ടുകുഴി, കത്തിപ്പാറ, കടുക്കറ, പന്നിമല പ്രദേശങ്ങളില്‍ ബി.എസ്‌.എന്‍.എല്‍. സിഗിനലുകള്‍ലഭ്യമല്ല. കുരിശുമല, കാളിമല തീര്‍ഥാടന കാലയളവില്‍ ലക്ഷക്കണക്കിന്‌ ആള്‍ക്കാര്‍ എത്തുന്ന ഇവിടെ ബി.എസ്‌.എന്‍.എല്‍. മൊബൈലുകള്‍ പലപ്പോഴും നിശ്‌ചില അവസ്‌ഥയിലാണ്‌. എന്നാല്‍ പലപ്പോഴും കിലോമീറ്ററുകള്‍ക്ക്‌ അകലെ സ്‌ഥിതി ചെയ്യുന്ന മണ്ണാംകോണം, അന്തിച്ചന്തനട, അഞ്ചുമരങ്കാല ടവറുകളില്‍ നിന്ന്‌ ലഭിക്കുന്ന ദുര്‍ബലസിഗ്നലുകള്‍ സഹായമായിരുന്നു. എന്നാല്‍ ഈ ടവറുകളുടെ കാര്യക്ഷമമല്ലാത്ത പ്രവര്‍ത്തനം വീണ്ടും ദുരിതത്തിലാക്കുകയാണ്‌.


കവലകള്‍ തോറും സ്വകാര്യ കമ്പനികള്‍ തങ്ങളുടെ ടവറുകള്‍ കാര്യക്ഷമമാക്കുമ്പോള്‍ ബി.എസ്‌.എന്‍.എല്‍. ഉപഭോക്‌താക്കള്‍ സിഗ്നലുകള്‍ തേടിയുള്ള ഓട്ടപ്പാച്ചിലിലാണ്‌. മലയോരഗ്രാമങ്ങളിലെ ടവറുകളില്‍ ബന്ധപ്പെട്ട അധികൃതര്‍ പരിശോധന നടത്തി. ഉപഭോക്‌താക്കള്‍ക്ക്‌ അര്‍ഹമായ സേവനങ്ങള്‍ ഉറപ്പുവരുത്താന്‍ തയാറാകണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.










from kerala news edited

via IFTTT

വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച യുവാവ്‌ പിടിയില്‍











Story Dated: Monday, March 16, 2015 01:06


നെയ്യാറ്റിന്‍കര: പരീക്ഷ അവസാനിച്ച ദിവസം പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിയെ വശീകരിച്ച്‌ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച യുവാവിനെ മാരായമുട്ടം പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ചെങ്കല്‍ വട്ടവിള തട്ടാരശേരി ഉണ്ണി എന്ന വിജിന്‍ (19) ആണ്‌ പിടിയിലായത്‌. മാരായമുട്ടം സ്വദേശിനിയായ പെണ്‍കുട്ടിയെ മുന്‍ പരിചയം മുതലാക്കി ബൈക്കില്‍ കയറ്റി കൊല്ലം, ആലപ്പുഴ തുടങ്ങിയ സ്‌ഥലങ്ങളില്‍ പോയശേഷം മടങ്ങും വഴി ശനിയാഴ്‌ച രാത്രി സി.ഐ. ജോണ്‍, എസ്‌.ഐ. മധുസൂദനന്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ്‌ തിരുവന്തപുരത്തുനിന്ന്‌ കസ്‌റ്റഡിയിലെടുത്തു. യുവാവിനെതിരെ കേസെടുത്തു. പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കും. ബാംഗ്ലൂരില്‍ പോകുന്നുവെന്ന്‌ പെണ്‍കുട്ടി മാതാവിനോട്‌ പറഞ്ഞിരുന്നു കാണാത്തതിനാല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.










from kerala news edited

via IFTTT

യുവാവിനെ കള്ളക്കേസില്‍ കുടുക്കിയെന്ന്‌ പരാതി; ഈഞ്ചപ്പുരിയില്‍ പ്രതിഷേധ പ്രകടനവും യോഗവും











Story Dated: Monday, March 16, 2015 01:06


കാട്ടാക്കട: കേരളാകോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവും മുന്‍പഞ്ചായത്ത്‌ മെമ്പറുമായ ആള്‍ പദേശവാസിയായ ഒരു യുവാവിനെ നിരന്തരം ഉപദ്രവിക്കുകയും കള്ളക്കേസുകളില്‍പ്പെടുത്തുകയും ചെയ്യുന്നതായി പരാതി.


സംഭവത്തില്‍ പ്രതിഷേധിച്ച്‌ സി.പി.ഐയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും യോഗവുംനടത്തി.

കഴിഞ്ഞ ബുധനാഴ്‌ച രാത്രി എട്ടുമണിയോടെ ഈഞ്ചപ്പുരിയിലെ വീട്ടില്‍ നിന്നും താന്‍ ഓടിക്കുന്ന പിക്‌ അപ്പ്‌ വാഹനവുമായി രതീഷ്‌ ആര്യനാട്‌ ഭാഗത്തേക്ക്‌ പോവുകയായിരുന്നു. ഈ സമയം ഒരു വലിയ വാഹനത്തിനും ബൈക്കിനും കടന്നുപോകാന്‍ മാത്രം ഇടമുള്ള കൊക്കോട്ടേല മൈലമൂട്‌ പള്ളിക്കു സമീപം റോഡിലേക്ക്‌ എതിര്‍ ഭാഗത്ത്‌ നിന്നും രാജേന്ദ്രനും ബൈക്കിലെത്തി. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന്‌ ആര്യനാട്‌ എസ്‌.ഐയുടെ നേതൃത്വത്തില്‍ പോലീസെത്തി ഇരുവരുടെയും സ്‌റ്റേഷനിലെത്താന്‍ പറഞ്ഞു. സ്‌റ്റേഷനിലെത്തിയശേഷം രാജേന്ദ്രന്‍ നേതാക്കളുമായി ബന്ധപ്പെട്ട്‌ പോലീസിനെ സ്വാധീനിച്ച്‌ രതീഷിനെതിരെ കേസെടുപ്പിക്കുകയായിരുന്നുവെന്ന്‌ പരാതി.


യുവാവിനെ നിരന്തരമായി കള്ളക്കേസുകളില്‍പ്പെടുത്തിവരുന്ന രാജേന്ദ്രനെതിരെയും ഇതിന്‌ കൂട്ടുനില്‍ക്കുന്ന ആര്യനാട്‌ എസ്‌. ഐക്കെതിരെയും കര്‍ശന നടപടി ആവശ്യപ്പെട്ട്‌ സി.പി.ഐ. സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ നേതാക്കളായ പൂവച്ചല്‍ ഷാഹുല്‍, മീനാങ്കല്‍ കുമാര്‍, വിതുര സദാശിവന്‍, ഈഞ്ചപ്പുരി സന്തു, ഇ. രാധാകൃഷ്‌ണന്‍, എ. ബാബു, ദേവദാസന്‍, അനില്‍കുമാര്‍, പി. ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.










from kerala news edited

via IFTTT

എം.ഡി ഉത്തരവിട്ടിട്ടും ബസ്സ്‌സ്റ്റോപ്പ്‌ യാഥാര്‍ത്ഥ്യമായില്ല











Story Dated: Monday, March 16, 2015 01:06


ആറ്റിങ്ങല്‍: ട്രാന്‍സ്‌പോര്‍ട്ട്‌ എം.ഡി ഉത്തരവിറക്കിയിട്ടും ബസ്സ്‌സ്റ്റോപ്പ്‌ യാഥാര്‍ത്ഥ്യമായില്ല. ആറ്റിങ്ങല്‍ കച്ചേരിജംഗ്‌ഷനു സമീപത്തെ സബ്‌ട്രഷറിയുടെ മുന്നിലുള്ള സറ്റോപ്പില്‍ എക്‌സ്പ്രസ്‌ അടക്കമുള്ള കെ.എസ്‌.ആര്‍.ടി.സി ബസ്സുകള്‍ നിര്‍ത്തണമെന്ന ഉത്തരവാണ്‌ യാഥാര്‍ത്ഥ്യമാകാത്തത്‌. കോടതികള്‍, സബ്‌ട്രഷറി, മിനിസിവില്‍സറ്റേഷന്‍, ജയില്‍, പോലീസ്‌ സറ്റേഷന്‍ തുടങ്ങിയവക്കു സമീപമാണീ സ്‌റ്റോപ്പ്‌. സ്‌ഥലത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്‌ നാലുവര്‍ഷം മുമ്പ്‌ ആറ്റിങ്ങല്‍ റോട്ടറി ക്ലബ്ബാണ്‌ ട്രഷറിക്കു മുന്നില്‍ കെ.എസ്‌.ആര്‍.ടി.സിയുടെ എല്ലാ ബസ്സുകള്‍ക്കും സ്‌റ്റോപ്പ്‌ അനുവദിക്കണമെന്ന നിവേദനം കെ.എസ്‌.ആര്‍.ടി.സി എം.ഡിക്ക്‌ നല്‍കിയത്‌.


നിവേദനത്തിന്റെ പ്രാധാന്യം മനസിലാക്കി നിവേദനത്തില്‍ ആവശ്യപ്പെട്ട ബസ്സ്‌സ്റ്റോപ്പ്‌ അനുവദിച്ചു. ഇതിന്റെ അടിസ്‌ഥാനത്തില്‍ റോട്ടറിക്ലബ്‌ ഇവിടുത്തെ യാത്രക്കാരുടെ കാത്തിരിപ്പുകേന്ദ്രം നവീകരിക്കുകയും ചെയ്‌തു. എന്നാല്‍ ബസ്സ്‌സ്റ്റോപ്പിന്റെ അനുമതിപത്രം അല്ലാതെ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നീക്കവും പിന്നീട്‌ ഉണ്ടായിട്ടില്ല. ബസ്സ്‌സ്റ്റോപ്പ്‌ യാഥാര്‍ത്ഥ്യമായാല്‍ അന്യസ്‌ഥലങ്ങളില്‍ നിന്നും ആറ്റിങ്ങല്‍ കോടതിയിലേക്ക്‌ പ്രതികളെയും കൊണ്ട്‌ കേസിന്റെ ആവശ്യത്തിന്‌ എത്തുന്ന ഉദ്യോഗസ്‌ഥരടക്കം നിരവധി പേര്‍ക്കാണിതിന്റെ സൗകര്യം ലഭിക്കുന്നത്‌. എം.ഡിയുടെ ഉത്തരവിന്റെ അടിസ്‌ഥാനത്തില്‍ കെ.എസ്‌.ആര്‍.ടി.സി സ്‌റ്റോപ്പു വിവരം പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡ്‌മാത്രം വച്ചാല്‍മതി ഇതിന്‌ പരിഹാര മാകുമെന്നും പറയുന്നു.










from kerala news edited

via IFTTT

ജനറല്‍ ആശുപത്രി വളപ്പിലെ മരം കത്തിനശിച്ചു











Story Dated: Monday, March 16, 2015 01:04


ആലപ്പുഴ: ജനറല്‍ ആശുപത്രിയിലെ പിന്നിലുള്ള മരത്തിന്‌ തീപിടിച്ചു. മോര്‍ച്ചറിക്ക്‌ സമീപമുള്ള മാവിനാണ്‌ തീപിടിച്ചത്‌. ഇതിന്‌ സമീപത്തു കൂടിയാണ്‌ വൈദ്യുതി ലൈന്‍ കടന്നു പോകുന്നത്‌. യഥാസമയം ഫയര്‍ ഫോഴ്‌സ്‌ എത്തി തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മരത്തിന്‌ സമീപമുള്ള കരിയിലകള്‍ കൂട്ടിയിട്ട്‌ കത്തിച്ചതാണ്‌ തീപിടുത്തത്തിന്‌ കാരണമായതെന്ന്‌ കരുതുന്നു.










from kerala news edited

via IFTTT

കാറിലെത്തി കഞ്ചാവ്‌ വില്‍പന: മൂന്നു യുവാക്കള്‍ പിടിയില്‍











Story Dated: Monday, March 16, 2015 01:04


മണ്ണഞ്ചേരി: കാറിലെത്തി കഞ്ചാവ്‌ വില്‍പന നടത്തിയ മൂന്ന്‌ യുവാക്കളെ മണ്ണഞ്ചേരി പോലീസ്‌ പിടികൂടി. മണ്ണഞ്ചേരി പഞ്ചായത്തില്‍ 10-ാം വാര്‍ഡില്‍ വലിയവീട്‌ വെളിയില്‍ ഹാരീസ്‌ (25) മണ്ണഞ്ചേരി പഞ്ചായത്തില്‍ 5-ാം വാര്‍ഡില്‍ തോപ്പില്‍ വീട്ടില്‍ മാഹിന്‍ (20) മണ്ണഞ്ചേരി പഞ്ചായത്തില്‍ 19-ാം വാര്‍ഡില്‍ കണ്ടത്തില്‍ വീട്ടില്‍ അമല്‍ജിത്ത്‌ (26) എന്നിവരാണ്‌ പോലീസ്‌ പിടിയിലായത്‌.


ഇന്നലെ വൈകുന്നേരം 3.30ന്‌ കലവൂര്‍ ദേശീയ പാതയ്‌ക്കരുകിലെ ബിവറേജസ്‌ ഔട്ട്‌ലെറ്റിന്‌ മുന്‍വശം കഞ്ചാവ്‌ കൈമാറുന്നതായി പോലീസിന്‌ രഹസ്യസന്ദേശം ലഭിച്ചതിനെതുടര്‍ന്നുള്ള അന്വേഷണത്തിലാണ്‌ ഇവര്‍ പിടിയിലായത്‌. പിടികൂടുമ്പോള്‍ മൂന്നു പേരുടെയും കൈവശവും ഇവര്‍ എത്തിയ കാറില്‍ നിന്നും പോലീസ്‌ കഞ്ചാവ്‌ കണ്ടെടുത്തിരുന്നു.


കഴിഞ്ഞ ഒരു മാസത്തിനള്ളില്‍ മണ്ണഞ്ചേരി പോലീസ്‌ സ്‌റ്റേഷനിലെ അതിര്‍ത്തികളില്‍ നിന്നും നിരവധി പേരില്‍ നിന്നും കഞ്ചാവ്‌ പിടികൂടിയിരുന്നു ഇവയെല്ലാം ഒരെയിനത്തിലുള്ളവയാണെന്നും പോലീസ്‌ വെളിപ്പെടുത്തി.

ആലപ്പുഴയിലേക്ക്‌ കഞ്ചാവ്‌ മൊത്തമായി വിതരണം ചെയ്‌തിരുന്ന തമിഴ്‌നാട്‌ സ്വദേശി ഭാസ്‌ക്കരനെ കഴിഞ്ഞ ദിവസം മണ്ണഞ്ചേരി പോലീസ്‌ തമിഴ്‌നാട്‌ കമ്പത്ത്‌ നിന്ന്‌ പിടികൂടിയിരുന്നു ഇയാള്‍ ഇപ്പോള്‍ റിമാന്റിലാണ്‌.

മണ്ണഞ്ചേരിയില്‍ കഞ്ചാവിന്റെ ഉപയോഗം വര്‍ദ്ധിക്കുന്നതായുള്ള വിവരങ്ങളാണ്‌ പോലീസിന്റെ രഹസ്യാന്വേഷണവിഭാഗം കൈമാറിയിരിക്കുന്നത്‌.










from kerala news edited

via IFTTT

സാമൂഹിക വിരുദ്ധര്‍ കാര്‍ തകര്‍ത്തു











Story Dated: Monday, March 16, 2015 01:04


എടത്വാ: വഴിയരികില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന കാര്‍ സാമൂഹിക വിരുദ്ധര്‍ തകര്‍ത്തു. കളങ്ങര എരുമത്ര റെജിയുടെ മാരുതി കാറാണ്‌ കഴിഞ്ഞ ദിവസം രാത്രി തകര്‍ത്തത്‌. കാറുമായി വീട്ടിലേക്കു പോകാന്‍ വഴിയില്ലാത്തതിനാല്‍ സമീപത്തെ ഇടവഴിയിലാണ്‌ പാര്‍ക്ക്‌ ചെയ്‌തിരുന്നത്‌.


ഇന്നലെ കാര്‍ എടുക്കാന്‍ എത്തിയപ്പോള്‍ തകര്‍ത്ത നിലയില്‍ കാണപെടുകയായിരുന്നു. സമീപത്ത്‌ പാര്‍ക്ക്‌ ചെയ്‌തിരുന്ന ഓട്ടോയില്‍ മലമൂത്രവിസര്‍ജ്‌ജനവും നടത്തിയിട്ടുണ്ട്‌. സന്ധ്യ കഴിഞ്ഞാല്‍ പരസ്യമദ്യപാനവും മയക്കുമരുന്ന്‌ ഉപയോഗവും ഇവിടെ പതിവാണെന്ന്‌ നാട്ടുകാര്‍ പറയുന്നു. സ്‌ത്രീകള്‍ക്ക്‌ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്‌ഥയാണ്‌. എടത്വാ പോലീസില്‍ പരാതി നല്‍കി.










from kerala news edited

via IFTTT