Story Dated: Monday, March 16, 2015 03:16
ഹൈദരാബാദ്: കോടികള്‍ വാഗ്‌ദാനം ചെയ്യുന്ന 'കോന്‍ ബനേഗാ കരോര്‍പതി'യുടെ മറവില്‍ ഒരു സംഘം പണം തട്ടുന്നതായി റിപ്പോര്‍ട്ട്. ഫോണ്‍ കോളിലൂടെ ബന്ധപ്പെടുന്ന തട്ടിപ്പു സംഘം ഷോയില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന് എന്ന പേരിലാണ് പണം തട്ടുന്നത്.
19കാരനും എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിയുമായ കെ. ചേതനാണ് ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ട അവസാനത്തെയാള്‍. ഫോണിലൂടെ ചേതനെ പരിജയപ്പെട്ട സംഘം താന്‍ റിയാലിറ്റി ഷോ നടത്തുന്ന സംഘത്തിലെ അംഗമാണെന്ന് വിശ്വസിപ്പിച്ചു. നിങ്ങളുടെ മൊബൈല്‍ കണക്ഷന്‍ ധാതാവ് ഷോയുടെ പങ്കാളിയാണെന്നും ഇതുവഴി ഷോയിലേക്ക് നിങ്ങളെ തെരഞ്ഞെടുത്തതായും സംഘം ചേതനെ അറിയിച്ചു. തുടര്‍ന്ന് ഷോയില്‍ പങ്കെടുക്കാന്‍ ചെറിയ ഒരു തുക രജിസ്‌ട്രേഷനുവേണ്ടി കെട്ടിവയക്കാന്‍ ആവശ്യപ്പെട്ടു.
ബാങ്ക് അക്കൗണ്ടുവഴി പണം കൈമാറാനായിരുന്നു നിര്‍ദേശം. തുടര്‍ന്ന് സംഘത്തിന്റെ നിര്‍ദേശപ്രകാരം 15,000 രൂപ ചേതന്‍ ബാങ്കിലൂടെ കൈമാറി. എന്നാല്‍ പിന്നീട് യാതൊരു പ്രതികരണവും ഉണ്ടാകാതെ വന്നതോടെയാണ് ചേതന്‍ തട്ടിപ്പു സംഘം നല്‍കിയ മൊബൈല്‍ നമ്പരില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചത്. ഇതില്‍ പരാജയപ്പെട്ടതോടെ താന്‍ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞതെന്ന് ചേതന്‍ പറഞ്ഞു.
പ്രദേശത്ത് സമാന രീതിയില്‍ 30ഓളം പേര്‍ വഞ്ചിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതില്‍ ഐ.റ്റി ഉദ്യോഗസ്‌ഥരും വിദ്യാ സമ്പന്നരും ഉള്‍പ്പെടുന്നു. ഷോയിലൂടെ കൂടുതല്‍ പണം നേടിയെടുക്കാമെന്ന് വിശ്വസിപ്പിച്ചാണ് സംഘം തട്ടിപ്പു തട്ടിയിരുന്നത്. ഫോണിലൂടെ ഇരകളെ കണ്ടെത്തുന്ന സംഘാംഗങ്ങള്‍ നന്നായി ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കാന്‍ കഴിവുള്ളവരാണെന്നും വഞ്ചിക്കപ്പെട്ടവര്‍ പറയുന്നു.
from kerala news edited
via IFTTT