121

Powered By Blogger

Monday, 16 March 2015

ആരോഗ്യബോധവത്‌കരണത്തിന്‌ തെരുവുനാടകം











Story Dated: Monday, March 16, 2015 01:06


ഇലവുംതിട്ട: വിണ്ടുണങ്ങിയ ജലാശയത്തിന്റെയും അരങ്ങു വാഴുന്ന പകര്‍ച്ച വ്യാധികളെയും പറ്റിയുള്ള തെരുവ്‌ നാടകം ജനങ്ങള്‍ക്ക്‌ പുതിയ അനുഭവമായി. പന്തളം ബ്ലോക്ക്‌ പഞ്ചായത്തിന്റെയും വല്ലന സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്‌താഭിമുഖ്യത്തിലാണ്‌ തെരുവ്‌ നാടകം വഴി ബോധവല്‍ക്കരണം നടത്തിയത്‌.


ഏഴ്‌ കഥാപാത്രങ്ങളാണ്‌ യമപുരി പ്രമേയമാക്കി സാധാരണക്കാരെ ആകര്‍ഷിക്കും വിധം നാടകം അവതരിപ്പിച്ചത്‌. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, വയറിളക്കം, കോളറ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനുളള നിര്‍ദേശങ്ങളാണ്‌ നാടകത്തിലൂടെ പകര്‍ന്നു നല്‍കിയത്‌. രാവിലെ വല്ലന സി.എച്ച്‌.സിയില്‍ നിന്ന്‌ ആരംഭിച്ച ആരോഗ്യസന്ദേശ യാത്ര ആറന്മുള പഞ്ചായത്ത്‌ പ്രസിഡന്റ്‌ തങ്കച്ചന്‍ കാക്കനാടന്‍ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. ഐക്കര ജംഗ്‌ഷന്‍, കിടങ്ങന്നൂര്‍ മാര്‍ക്കറ്റ്‌ ജംഗ്‌ഷന്‍, ഇലവുംതിട്ട ജംഗ്‌ഷന്‍ എന്നിവിടങ്ങളില്‍ പരിപാടി അവതരിപ്പിച്ച്‌ കുളനടയില്‍ ആരോഗ്യ സന്ദേശ റാലിയോടെ സമാപിച്ചു.










from kerala news edited

via IFTTT