121

Powered By Blogger

Monday, 16 March 2015

അപമാനിക്കാന്‍ ശ്രമിച്ച റിക്ഷാക്കാരനെ പെണ്‍കുട്ടികള്‍ കൈകാര്യം ചെയ്തു









Story Dated: Monday, March 16, 2015 01:39



ചണ്ഡിഗഢ്: അപമാനിക്കാന്‍ ശ്രമിച്ച റിക്ഷാവണ്ടി വലിക്കാരനെ പെണ്‍കുട്ടികള്‍ കൈകാര്യം ചെയ്തു. പെണ്‍കുട്ടികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ റിക്ഷാക്കാരന് വണ്ടി ഉപേക്ഷിച്ച് ഓടിരക്ഷപ്പെടേണ്ടിവന്നു. ചണ്ഡിഗഢിലെ സെക്ടര്‍ 17ല്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. റിക്ഷാവണ്ടിയില്‍ കയറിയ പെണ്‍കുട്ടികളെ ലക്ഷ്യസ്ഥാനത്തെത്തും മുന്‍പ് റിക്ഷക്കാരന്‍ ഇറക്കിവിട്ടു. ഇതിനാല്‍ പെണ്‍കുട്ടികള്‍ മുഴുവന്‍ പണവും നല്‍കാന്‍ തയ്യാറായില്ല. ഇതോടെ റിക്ഷക്കാരന്‍ പെണ്‍കുട്ടികളെ അപമാനിക്കാന്‍ മുതിരുകയായിരുന്നു.


പെണ്‍കുട്ടികളുടെ പ്രത്യാക്രമണത്തില്‍ പതറിപ്പോയ റിക്ഷക്കാരന്‍ വണ്ടി ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. പത്തു മിനിറ്റോളം പെണ്‍കുട്ടികള്‍ ഇയാളെ ഓടിച്ചു. അതേസമയം, തങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിപ്പ് നല്‍കിയതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് തങ്ങളെ സഹായിച്ചില്ലെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. സര്‍ക്കാര്‍ വനിതാ ഹോം സയന്‍സ് കോളജിലെ മൂന്നു വിദ്യാര്‍ത്ഥിനികളാണ് റിക്ഷക്കാരനെ നേരിട്ടത്.










from kerala news edited

via IFTTT