Story Dated: Monday, March 16, 2015 01:06
വെള്ളറട: സമ്പൂര്‍ണ സേവാഗ്രാം പദ്ധതി നടപ്പിലാക്കി രാജ്യത്തിന് മാതൃകയായ ആര്യന്‍കോട് ഗ്രാമപഞ്ചായത്ത് അധികൃതരേയും സെക്രട്ടറിയേയും അനുമോദിച്ചു. ജില്ലയിലെ പഞ്ചായത്തു സെക്രട്ടറിമാരുടെയും ജില്ലാതല പഞ്ചായത്ത് ഉദ്യോഗസ്‌ഥന്‍മാരുടെയും യോഗത്തില്‍ കളക്‌ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളിലാണ് ആര്യന്‍കോട് പഞ്ചായത്ത് സെക്രട്ടറി എസ്.ഒ. ഷാജികുമാറിനെ അനുമോദിച്ചത്.
പഞ്ചായത്തിലെ 16 വാര്‍ഡുകളിലും സമ്പൂര്‍ണമായി അയല്‍സഭകളും, വാര്‍ഡ് വികസനസമിതിയും സ്വന്തം കെട്ടിടത്തില്‍ സേവാഗ്രാം ഓഫീസുകളും സജ്‌ജമാക്കിയാണ് മാതൃക കാട്ടിയതും അവാര്‍ഡിന് അര്‍ഹത നേടിയതും. ചടങ്ങില്‍ ഡെപ്യൂട്ടി ഡയറക്‌ടര്‍ മധുസുദനക്കുറുപ്പ് അദ്ധ്യക്ഷനായി. പഞ്ചായത്ത് അസിസ്‌റ്റന്റ് ഡയറക്‌ടര്‍ പ്രകാശ് ഉപഹാര സമര്‍പ്പണം നടത്തി.
from kerala news edited
via IFTTT