121

Powered By Blogger

Monday, 16 March 2015

എം.ഡി ഉത്തരവിട്ടിട്ടും ബസ്സ്‌സ്റ്റോപ്പ്‌ യാഥാര്‍ത്ഥ്യമായില്ല











Story Dated: Monday, March 16, 2015 01:06


ആറ്റിങ്ങല്‍: ട്രാന്‍സ്‌പോര്‍ട്ട്‌ എം.ഡി ഉത്തരവിറക്കിയിട്ടും ബസ്സ്‌സ്റ്റോപ്പ്‌ യാഥാര്‍ത്ഥ്യമായില്ല. ആറ്റിങ്ങല്‍ കച്ചേരിജംഗ്‌ഷനു സമീപത്തെ സബ്‌ട്രഷറിയുടെ മുന്നിലുള്ള സറ്റോപ്പില്‍ എക്‌സ്പ്രസ്‌ അടക്കമുള്ള കെ.എസ്‌.ആര്‍.ടി.സി ബസ്സുകള്‍ നിര്‍ത്തണമെന്ന ഉത്തരവാണ്‌ യാഥാര്‍ത്ഥ്യമാകാത്തത്‌. കോടതികള്‍, സബ്‌ട്രഷറി, മിനിസിവില്‍സറ്റേഷന്‍, ജയില്‍, പോലീസ്‌ സറ്റേഷന്‍ തുടങ്ങിയവക്കു സമീപമാണീ സ്‌റ്റോപ്പ്‌. സ്‌ഥലത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്‌ നാലുവര്‍ഷം മുമ്പ്‌ ആറ്റിങ്ങല്‍ റോട്ടറി ക്ലബ്ബാണ്‌ ട്രഷറിക്കു മുന്നില്‍ കെ.എസ്‌.ആര്‍.ടി.സിയുടെ എല്ലാ ബസ്സുകള്‍ക്കും സ്‌റ്റോപ്പ്‌ അനുവദിക്കണമെന്ന നിവേദനം കെ.എസ്‌.ആര്‍.ടി.സി എം.ഡിക്ക്‌ നല്‍കിയത്‌.


നിവേദനത്തിന്റെ പ്രാധാന്യം മനസിലാക്കി നിവേദനത്തില്‍ ആവശ്യപ്പെട്ട ബസ്സ്‌സ്റ്റോപ്പ്‌ അനുവദിച്ചു. ഇതിന്റെ അടിസ്‌ഥാനത്തില്‍ റോട്ടറിക്ലബ്‌ ഇവിടുത്തെ യാത്രക്കാരുടെ കാത്തിരിപ്പുകേന്ദ്രം നവീകരിക്കുകയും ചെയ്‌തു. എന്നാല്‍ ബസ്സ്‌സ്റ്റോപ്പിന്റെ അനുമതിപത്രം അല്ലാതെ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നീക്കവും പിന്നീട്‌ ഉണ്ടായിട്ടില്ല. ബസ്സ്‌സ്റ്റോപ്പ്‌ യാഥാര്‍ത്ഥ്യമായാല്‍ അന്യസ്‌ഥലങ്ങളില്‍ നിന്നും ആറ്റിങ്ങല്‍ കോടതിയിലേക്ക്‌ പ്രതികളെയും കൊണ്ട്‌ കേസിന്റെ ആവശ്യത്തിന്‌ എത്തുന്ന ഉദ്യോഗസ്‌ഥരടക്കം നിരവധി പേര്‍ക്കാണിതിന്റെ സൗകര്യം ലഭിക്കുന്നത്‌. എം.ഡിയുടെ ഉത്തരവിന്റെ അടിസ്‌ഥാനത്തില്‍ കെ.എസ്‌.ആര്‍.ടി.സി സ്‌റ്റോപ്പു വിവരം പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡ്‌മാത്രം വച്ചാല്‍മതി ഇതിന്‌ പരിഹാര മാകുമെന്നും പറയുന്നു.










from kerala news edited

via IFTTT