അമേരിക്കന്‍ അതിഭദ്രാസന വൈദികധ്യാനയോഗം
Posted on: 16 Mar 2015
ഹ്യൂസ്റ്റണ്‍: ആകമാന സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന വൈദിക വാര്‍ഷികധ്യാനയോഗം ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് പള്ളിയില്‍ വെച്ച് യല്‍ദോ മാര്‍ തീത്തോസ് തിരുമേനിയുടെ അധ്യക്ഷതയിലും അയൂബ് മാര്‍ സില്‍വാനോസ് കുര്യാക്കോസ് മാര്‍ തെയോഫിലോസ് എന്നീ മെത്രാപ്പൊലീത്തമാരുടെ സാന്നിധ്യത്തിലും നടത്തപ്പെട്ടു.
വൈദീക സെക്രട്ടറി ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍ എപ്പിസ്‌കോപ്പയുടെ ആമുഖപ്രസംഗത്തോടെ പ്രോഗ്രാമിന് തുടക്കം കുറിച്ചു. ഫാ.ബിനു ജോസഫ് സ്വാഗതമാശംസിച്ചു.
ഫാ.സജി മിനാര്‍ക്കയില്‍ ആത്മീയ ജീവിതം എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ കോര്‍എപ്പിസ്‌കോപ്പമാരായ മാത്യൂസ് ഇടത്തറ, എബ്രഹാം കടവില്‍, സ്‌കറിയ തേലാപ്പിള്ളി, ജോസഫ് വി ജോസഫ്, ജോണ്‍ വര്‍ഗീസ്, വര്‍ഗീസ് മരുന്നിനാല്‍, എന്നിവര്‍ക്കുപുറമെ ഫാ.ജോയി ജോണ്‍, ഫാ.ഗീവര്‍ഗീസ് ചാലിശ്ശേരി, ഫാ.സജി മാര്‍ക്കോസ്, ഫാ.ജെറി ജേക്കബ്, ഫാ.ആകാശ് പോള്‍, ഫാ.സജി കോര, ഫാ.വര്‍ഗീസ് പോള്‍, ഫാ.ജോസഫ് വര്‍ഗീസ്, ഫാ.രാജന്‍ പീറ്റര്‍, ഫാ.ജോര്‍ജ് എബ്രഹാം, ഫാ.വി.എം.തോമസ് എന്നിവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി. ഫാ.തോമസ് വേങ്കടത്തിന്റെ ധ്യാനയോഗത്തിനുശേഷം കുമ്പസാരവും നടന്നു.
വാര്‍ത്ത അയച്ചത് : ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍
from kerala news edited
via IFTTT