121

Powered By Blogger

Monday, 16 March 2015

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടത്‌ തലയ്‌ക്ക് വെടിയേറ്റെന്ന്‌ പോലീസ്‌









Story Dated: Monday, March 16, 2015 03:07



mangalam malayalam online newspaper

ലോസാഞ്ചല്‍സ്‌: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടത്‌ തലയ്‌ക്ക് വെടിയേറ്റെന്ന്‌ പോലീസ്‌. യു.എസ്‌ നഗരമായ അല്‍ബാനിയില്‍ ഈ മാസം 8നാണ്‌ ഇന്ത്യക്കാരിയായ രണ്‍ദീര്‍ കൗര്‍ വെടിയേറ്റ്‌ മരിച്ചത്‌. കാലിഫോര്‍ണിയയില്‍ കെയ്‌സ് അവെന്യുവിലെ അപ്പാര്‍ട്ടുമെന്റില്‍ വച്ചാണ്‌ രണ്‍ദീറിന്‌ വെടിയേറ്റത്‌.


തലയിലേറ്റ വെടിയാണ്‌ മരണകാരണമെന്ന്‌ പോലീസ്‌ സ്‌ഥിരീകരിച്ചു. അപ്പാര്‍ട്ടുമെന്റിലേക്ക്‌ ബലം പ്രയോഗിച്ച്‌ കയറിയതിന്റെ ലക്ഷണമൊന്നും കാണാനില്ല. അതുകൊണ്ടു തന്നെ രണ്‍ദീറിന്റെ പരിചയക്കാരില്‍ പെട്ട ആരെങ്കിലുമാകാം വെടിവച്ചതെന്ന നിഗനത്തിലാണ്‌ പോലീസ്‌.


മാര്‍ച്ച്‌ എട്ടിന്‌ താമസസ്‌ഥലത്തിന്‌ സമീപത്തെ സിഖ്‌ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷം മടങ്ങിയെത്തിയ ഉടന്‍ തന്നെ രണ്‍ദീറിന്‌ വെടിയേറ്റതായും പോലീസ്‌ പറയുന്നു. കൊലപാതകം നടന്ന്‌ ഒരാഴ്‌ച പിന്നിട്ടിട്ടും ആരെയും അറസ്‌റ്റ് ചെയ്യാനായിട്ടില്ല. സാന്‍ ഫ്രാന്‍സിസ്‌കോയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ ഡെന്‍റ്റിസ്‌റ്റ് വിദ്യാര്‍ത്ഥിനിയായിരുന്നു രണ്‍ദീര്‍ കൗര്‍.










from kerala news edited

via IFTTT