121

Powered By Blogger

Monday, 16 March 2015

ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു








ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു


Posted on: 16 Mar 2015







ദോഹ: കോഴിക്കോട് എയര്‍പോര്‍ട്ട് അറ്റകുറ്റപ്പണിക്കായി ബദല്‍ സംവിധാനങ്ങളില്ലാതെ ഭാഗികമായി അടച്ചിടുന്നതില്‍ പ്രവാസികളുടെ ആശങ്ക കോഴിക്കോട് പ്രവാസി അസോസിയേഷന്‍ സംഘടിപ്പിച്ച ടേബിള്‍ ടോക്കില്‍ പങ്കെടുത്തവര്‍ പങ്കുവെച്ചു. വിവിധ സംഘടനാ പ്രതിനിധികളേയും പ്രാദേശിക കൂട്ടായ്മകളേയും സംഘടിപ്പിച്ചാണ് ടേബിള്‍ ടോക്ക് സംഘടിപ്പിച്ചത്.

സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണെങ്കിലും വളരെ തിരക്കേറിയ സമയത്ത് എയര്‍പോര്‍ട്ട് ഭാഗികമായി അടക്കുന്നതിലുള്ള ആശങ്ക യോഗത്തില്‍ ഉയര്‍ന്നുവന്നു. മാസങ്ങളോളം എയര്‍പോര്‍ട്ട് അടച്ചിടേണ്ടി വന്നാല്‍ അന്താരാഷ്ട്ര പദവി തന്നെ നഷ്ടപ്പെടുമോ എന്നുള്ള ഉത്കണ്ഠയും യോഗത്തിലുണ്ടായി.


മറ്റെല്ലാ വിഷയങ്ങളിലുമെന്നപോലെ പ്രവാസികളുടെ ആശങ്ക പരിഹരിക്കുന്നതില്‍ ഈ വിഷയത്തിലും ഗവണ്‍മെന്റുകള്‍ കാണിക്കുന്ന അവഗണനയ്‌ക്കെതിരെ യോഗത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. നാട്ടിലെ പ്രവാസി സംഘടനകള്‍ ഈ വിഷയം ഏറ്റെടുത്തെങ്കിലും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ വേണ്ടത്ര ഗൗരവത്തില്‍ ഇടപെടലുകള്‍ നടത്തിയിട്ടില്ല. എത്രയും പെട്ടെന്ന് രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും ഇടപെട്ട് പ്രവാസികളുടെ ആശങ്കയ്ക്ക് പരിഹാരമുണ്ടാക്കണമെന്നും ടേബിള്‍ ടോക്ക് ആവശ്യപ്പെട്ടു. ഖത്തറിലെ വിവിധ സംഘടനകളേയും മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ സംഘടനകളേയും ഉള്‍പ്പെടുത്തി കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപകരിക്കണമെന്നും യോഗത്തില്‍ തീരുമാനമുണ്ടായി. ടേബിള്‍ ടോക്കില്‍ ഷംസീര്‍ അരിക്കുളം മോഡറേറ്ററായിരുന്നു. എന്‍.പി ശ്രീധരന്‍ വിഷയം അവതരിപ്പിച്ചു. വിവിധ സംഘടനാ പ്രതിനിധികളായ ബഷീര്‍, റഫീഖുദ്ദീന്‍, നിസാര്‍ പയ്യോളി, ജാബിര്‍ ബേപ്പൂര്‍, കെ രാജീവന്‍, വിനോദ് വടക്കയില്‍, പി കെ ഗഫൂര്‍, റിയാദ് എന്നിവര്‍ പങ്കെടുത്തു.





അഹമ്മദ് പാതിരിപ്പറ്റ












from kerala news edited

via IFTTT

Related Posts:

  • യാത്രയയപ്പ് നല്‍കി യാത്രയയപ്പ് നല്‍കിPosted on: 09 Jan 2015 ദോഹ: ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം ദോഹയിലെത്തി നാട്ടിലേക്ക് മടങ്ങുന്ന തൂണേരി സിറാജുല്‍ഹുദാ മദ്രസ്സ കമ്മിറ്റി സെക്രട്ടറി ബഷീര്‍ മാസ്റ്റര്‍ക്ക് തൂണേരി മുസ്ലീം വെല്‍ഫയര്‍ അസോസിയേഷന്‍ ഖ… Read More
  • പ്രവാസി സമ്മേളനം: പ്രതീക്ഷയോടെ ഗള്‍ഫ് മലയാളികള്‍ പ്രവാസി സമ്മേളനം: പ്രതീക്ഷയോടെ ഗള്‍ഫ് മലയാളികള്‍Posted on: 08 Jan 2015 ഗാന്ധിനഗര്‍: വാക്കുകളിലൊതുങ്ങാതെ പ്രവൃത്തിയിലൂന്നുമെന്ന മോദി സര്‍ക്കാറിന്റെ നയത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ഗള്‍ഫ് മലയാളികള്‍ പ്രവാസി ഭാരതീയ സമ്മ… Read More
  • ചരക്ക് വാഹന നിരോധനം പിന്‍വലിക്കാന്‍ സമ്മര്‍ദമേറുന്നു ചരക്ക് വാഹന നിരോധനം പിന്‍വലിക്കാന്‍ സമ്മര്‍ദമേറുന്നുPosted on: 08 Jan 2015 ബെംഗളൂരു: പകല്‍സമയം നഗരത്തില്‍ ഭാരമേറിയ ചരക്കു വാഹനങ്ങള്‍ നിരോധിച്ച പോലീസ് നടപടി പിന്‍വലിക്കാന്‍ സമ്മര്‍ദമേറുന്നു. നിരോധനത്തിനെതിരെ ലോറി ഉടമക… Read More
  • പ്രതിഭ കുവൈത്ത് സാഹിത്യ ചര്‍ച്ച പ്രതിഭ കുവൈത്ത് സാഹിത്യ ചര്‍ച്ചPosted on: 08 Jan 2015 കുവൈത്ത്: പ്രതിഭ കുവൈത്ത് ഫഹഹീലില്‍ വെച്ച് 44-ാമത് പ്രതിമാസ സാഹിത്യ ചര്‍ച്ച നടത്തി. പ്രേമന്‍ ഇല്ലത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡിസംബര്‍ ലക്കത്തെ ലിറ്റില്‍ മാസികയായ … Read More
  • ഇന്ത്യയുടെ മഹത്ത്വം വിളിച്ചോതി പ്രവാസി സമ്മേളനത്തിന് തുടക്കം ഇന്ത്യയുടെ മഹത്ത്വം വിളിച്ചോതി പ്രവാസി സമ്മേളനത്തിന് തുടക്കംPosted on: 08 Jan 2015 ഗാന്ധിനഗര്‍: ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകവും സമ്പന്നമായ വൈജ്ഞാനിക പാരമ്പര്യവും അയവിറക്കി പതിമ്മൂന്നാമത് പ്രവാസി ഭാരതീയ സമ്മേളനം ഗുജറാത… Read More