Story Dated: Monday, March 16, 2015 03:05
ന്യുഡല്‍ഹി: കോണ്‍ഗ്രസ് ദേശീയാധ്യക്ഷ പദവിയിലേക്കുള്ള ഉപാധ്യക്ഷ്യന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം വൈകുമെന്ന് റിപ്പോര്‍ട്ട്. ഏപ്രില്‍ 10ന് ബംഗലൂരുവില്‍ നടക്കുന്ന എ.ഐ.സി.സി യോഗത്തില്‍ രാഹുല്‍ പുതിയ പദവി ഏറ്റെടുക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന സൂചന. എന്നാല്‍ എ.ഐ.സി.സി യോഗം എന്ന് തുടങ്ങുമെന്നതു സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനത്തില്‍ എത്താന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് പുതിയ വിവരം.
അതേസമയം, പ്രിയങ്ക ഗാന്ധിയെ നേതൃത്വത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. രാഹുല്‍ നയിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി നേരിടുന്ന പരാജയമാണ് ഇതിനു കാരണം. എന്നാല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരുന്നതില്‍ സോണിയ ഗാന്ധി ഇതുവരെ പ്രതികരണത്തിന് മുതിര്‍ന്നിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം സംബന്ധിച്ചും പ്രതികരിക്കാന്‍ സോണിയ തയ്യാറായില്ല. രാഹുല്‍ മടങ്ങിയെത്തിയ ശേഷം എല്ലാ വ്യക്തമാകുമെന്നായിരുന്നു അവരുടെ പ്രതികരണം.
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനകാലത്ത് അവധിയെടുത്ത രാഹുല്‍ ഗാന്ധി പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനുള്ള പണിപ്പുരയിലാണെന്നാണ് പാര്‍ട്ടി നല്‍കുന്ന വിശദീകരണം. അതിനിടെ മാര്‍ച്ച് 12ന് ഡല്‍ഹി പോലീസ് രാഹുല്‍ ഗാന്ധിയെ കുറിച്ച് രഹസ്യ വിവരം തേടിയതും വിവാദമായിട്ടുണ്ട്. സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് ചാരപ്പണി നടത്തുകയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
from kerala news edited
via IFTTT