Story Dated: Monday, March 16, 2015 01:37
തിരുവനന്തപുരം: നിയമസഭയിലെ സംഘര്‍ഷത്തിന്റെ പേരില്‍ അഞ്ച് പ്രതിപക്ഷ അംഗങ്ങളെ സസ്‌പെന്റു ചെയ്ത നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇന്നത്തെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാമായിരുന്നു. അനുരഞ്ജനത്തിനുള്ള വഴിയടച്ചത് പ്രതിപക്ഷമാണ്. നടപടിയുണ്ടായില്ലെങ്കില്‍ അക്രമം നടത്തിയവരേക്കാള്‍ വലിയ കുറ്റക്കാരാകും സര്‍ക്കാര്‍. തുറന്ന മനസ്സോടെയാണ് സ്പീക്കറുടെ നടപടിയോട് സഹകരിച്ചത്. എന്നാല്‍ പ്രതിപക്ഷത്തിന് ഒരു കുറ്റവും ചെയ്യാത്ത യു.ഡി.എഫ് എംഎല്‍എമാരെ ബലിയാടാക്കണമെന്നാണ് ആഗ്രഹം. അതിന് കഴിയില്ല. എം.എല്‍.എമാര്‍ക്കെതിരെ പരാതിയുണ്ടായിരുന്നുവെങ്കില്‍ 13ന് നല്‍കാമായിരുന്നു. എന്നാല്‍ വാച്ച് ആന്റ് വാര്‍ഡിനെതിരെയാണ് പരാതി നല്‍കിയത്. പ്രതിപക്ഷ നേതാവ് നല്‍കിയ പരാതി എല്ലാം വാച്ച് ആന്റ് വാര്‍ഡിനെതിരെയാണ്. പ്രതിപക്ഷത്തിന്റെ ബലപ്രയോഗവും കുറ്റപ്പെടുത്തലും മുഴുവന്‍ സഹിക്കേണ്ടത് വാച്ച് ആന്റ് വാര്‍ഡാണ്.
തങ്ങളുടെ എം.എല്‍.എമാര്‍ പ്രതിക്കൂട്ടിലായപ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാനുള്ള പുനര്‍ചിന്തയുടെ ഫലമാണ് പ്രതിപക്ഷം യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ പരാതി നല്‍കിയത്. ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തങ്ങള്‍ തയ്യാറാണ്. പ്രശ്‌നങ്ങള്‍ ഉണ്ടായതെല്ലാം സ്പീക്കറുടെ ഡയസിലും ഭരണപക്ഷത്തിന്റെ ബെഞ്ചിലുമാണ്. അവിടേക്ക് വന്ന് എല്ലാ പ്രശ്‌നങ്ങളുമുണ്ടാക്കിയിട്ട് ഇന്ന് പുതിയ ആരോപണവുമായി വന്നിരിക്കുന്നു. ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തയ്യാറാകാത്ത പ്രതിപക്ഷം ആടിനെ പട്ടിയാക്കാനുള്ള ശ്രമമാണ്.
കെ.എം മാണിയെ തടയാന്‍ നോക്കി നടന്നില്ല. സ്പീക്കറെ തടയാന്‍ നോക്കി ലോകത്തിനു മുന്നില്‍ നാണംകെട്ടു. പൊതുമുതല്‍ നശിപ്പിച്ചു. ലോകത്തെന്മാടുമുള്ള മലയാളികള്‍ക്കു അപമാനമുണ്ടാക്കി. യു.ഡി.എഫ് എംഎല്‍എമാരെ പഴിചാരാന്‍ നടത്തുന്ന ശ്രമത്തിന് എല്‍.ഡി.എഫ് വലിയ വില കൊടുക്കേണ്ടിവരും. അത് വെല്ലുവിളിയായി എടുക്കുന്നു.
പ്രതിപക്ഷ നേതാവിന്റെ ഇന്നത്തെ പ്രസംഗം ആ സ്ഥാനത്തിനും ഒരു പാര്‍ട്ടിയുടെ നേതാവിനും ചേരാത്തതാണ്. അതില്‍ ശക്തിയായി പ്രതിഷേധിക്കുന്നു. തുടര്‍ച്ചയായ പരാജയങ്ങളുണ്ടാകുമ്പോള്‍ സമനില തെറ്റും. എന്നാല്‍ ഇതുപോലെ തെറ്റരുത്.
അഞ്ച് എംഎല്‍എമാരെ ഈ സമ്മേളനം കഴിയുന്നതുവരെ സസ്‌പെന്റു ചെയ്യാന്‍ പ്രമേയം അവതരിപ്പിച്ചു പാസാക്കി. അവര്‍ ഇറങ്ങിപ്പോകണമെന്ന് സ്പീക്കര്‍ തുടര്‍ച്ചായായി ആവശ്യപ്പെട്ടിട്ടും അവര്‍ അംഗീകരിച്ചില്ല. വാച്ച് ആന്റ് വാര്‍ഡ് ബലമായി പുറത്താക്കുന്നതാണ് പതിവ്. വെള്ളിയാഴ്ചത്തെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇനിയുമൊരു പ്രശ്‌നമുണ്ടാകരുത് എന്നു കരുതിയാണ് അതിനു മുതിരാതെ സഭ പിരിഞ്ഞത്.
ഇതൊക്കെ ജനാധിപത്യത്തിന് ഭൂഷണമാണോയെന്ന് പ്രതിപക്ഷം ചിന്തിക്കണം. അവരും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ്. സഭാ ചട്ടങ്ങളും നടപടികളും തുടര്‍ച്ചയായി ലംഘിക്കുകയാണ് പ്രതിപക്ഷം. അതിന് ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഇന്നുണ്ടായത്. യുഡിഎഫ് ഏതുസാഹചര്യത്തിലും മിതത്വം പാലിച്ചു. പ്രകോപനപരമായ സാഹചര്യം സൃഷ്ടിച്ചാലും സഭയ്‌ക്കോ നാടിനോ നാണക്കേടുണ്ടാക്കുന്ന ഒരു നടപടിയിലേക്കും പോകില്ല. ഒരിക്കലും അംഗീകരിക്കാന്‍ പാറ്റാത്ത ആവശ്യം ഉയര്‍ത്തി അത് പാലിക്കാതെ വന്നപ്പോള്‍ അവര്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്.
കണ്ണൂരുവച്ച് തനിക്ക് നേരെ ആക്രമണം നടന്നപ്പോള്‍ ഹര്‍ത്താലിന് നീക്കമുണ്ടായി. അതു പാടില്ലെന്ന് നിലപാടാണ് താന്‍ സ്വീകരിച്ചത്. എന്നാല്‍ ജനങ്ങള മറന്നുകൊണ്ടാണ് എല്‍ഡിഎഫ് മുന്നോട്ടുപോകുന്നത്. വൈരാഗ്യവും വാശിയുംകൊണ്ട് അവര്‍ക്ക് അന്ധത ബാധിച്ചു. ഭരണകക്ഷി എംഎല്‍എമാര്‍ക്കെതിരെ ആക്ഷേപം ഉന്നയിച്ച് അവര്‍ നാണംകെടുകയാണ്. എല്ലാം കാമറകളില്‍ ഒപ്പിയെടുത്തിട്ടുണ്ട്. അവിടെ ആയിരം കള്ളക്കഥകള്‍ പ്രചരിപ്പിച്ചാലും സത്യം പുറത്തുവരും.
ഇടതുപക്ഷത്തിന്റെ നിലപാടുകൊണ്ട് ബജറ്റ് ചര്‍ച്ചകള്‍ ഒരു ദിവസത്തേക്ക് വെട്ടിച്ചുരുക്കേണ്ടിവന്നു. അവരു വിട്ടുനില്‍ക്കുന്നുവെന്ന് മാത്രമല്ല, ഭരണകക്ഷിയെ കൊണ്ട് പോലും ചര്‍ച്ച നടത്തിക്കാതെ സഭ തടസ്സപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
from kerala news edited
via IFTTT