121

Powered By Blogger

Monday, 16 March 2015

ആരോഗ്യബോധവത്കരണ ക്യാമ്പയിന്‍ സമാപിച്ചു








ആരോഗ്യബോധവത്കരണ ക്യാമ്പയിന്‍ സമാപിച്ചു


Posted on: 16 Mar 2015







ദോഹ: ദേശീയകായിക ദിനത്തിന്റെ ഭാഗമായി 'ഹെല്‍ത്തി ലൈഫ്‌സ്‌റ്റൈല്‍ ഹെല്‍ത്തി നാഷന്‍' എന്ന ശീര്‍ഷകത്തില്‍ ഖത്തര്‍ ഇന്ത്യാ ഫ്രട്ടേണിറ്റി ഫോറത്തിന്റെ നേതൃത്വത്തില്‍ നടന്നു വന്ന ആരോഗ്യ ബോധവത്കരണ ക്യാമ്പയിന്‍ സമാപിച്ചു. മഅ്മൂറയിലെ അല്‍ ജസീറ അക്കാദമി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വര്‍ണ്ണാഭമായ പരിപാടികളോടെയായിരുന്നു സമാപനം. സമാപന പരിപാടികള്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജനറല്‍ സെക്രട്ടറി സഈദ് അഹ്മദ് ഉദ്ഘാടനം ചെയ്തു. ക്യാമ്പയിനോടനുബന്ധിച്ച് വ്യത്യസ്തങ്ങളായ ആരോഗ്യബോധവത്കരണ പരിപാടികള്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നിരുന്നു. ക്യാമ്പയിന്റെ ഭാഗമായി അറബി, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി ഫ്രട്ടേണിറ്റി ഫോറം പുറത്തിറക്കിയ ആരോഗ്യബോധവത്കരണ കൈപുസ്തകം 'ഫിറ്റ്‌നസ് ഫസ്റ്റ്' ന്റെ പതിനയ്യായിരത്തോളം കോപ്പികള്‍ ക്യാമ്പയിന്‍ കാലയളവില്‍ വിതരണം ചെയ്തു.






പരിപാടിയുടെ ഭാഗമായി ഖത്തറിലെ വിവിധ കായിക മേഖലകളില്‍ നിറസാന്നിധ്യമായ ആഷിക് അഹ്മദ് വോളിബോള്‍, അബ്ദു നാസര്‍ ഹോക്കി, മുഹമ്മദ് മന്‍സൂര്‍ ഇംതി കബഡി, ഷക്കീല്‍ അഹ്മദ് കഖ്‌വി സ്‌കൗട്ട്&ഗൈഡ്, ഇസ്മായീല്‍ ടി.ഒ ചൂരക്കൊടി കളരി എന്നിവര്‍ക്കുള്ള അനുമോദനവും സമ്മാനദാനവും നടന്നു. തുടര്‍ന്ന അഷ്‌റഫ് വാണിമേലിന്റെ നേതൃത്വത്തില്‍ കോല്‍ക്കളി അവതരിപ്പിച്ചു.






ഖത്തറിലെ ആയോധനകലാരംഗത്തെ പ്രമുഖരായ യുനൈറ്റഡ് മാര്‍ഷല്‍ ആര്‍ട്ട്‌സ് ടീമിന്റെ പ്രദര്‍ശനവും സംഘാടകര്‍ ഒരുക്കിയിരുന്നു. ടീം ചീഫ് ഇന്‍സ്ട്രക്ടര്‍ നൗഷാദ് കെ യുടെയും നിസാമുദ്ധീന്‍ വി.ടിയുടേയും നേതൃത്വത്തില്‍ കരാട്ടെകളരി കുങ്ഫുയോഗ തുടങ്ങിയ ആയോധനശൈലികള്‍ സംയോജിപ്പിച്ച് കൊണ്ട് വ്യത്യസ്തമായി നടന്ന ആയോധന കലകളുടെ പ്രദര്‍ശനവും ശ്രദ്ധേയമായി. മാര്‍ഷല്‍ ആര്‍ട്ട്‌സ് ടീമില്‍ അംഗങ്ങളായ ഈജിപ്ത് സ്വദേശികളായ കുട്ടികളുടെ പ്രകടനം സദസ്സ് ഹര്‍ഷാരവത്തോടെയായിരുന്നു സ്വീകരിച്ചത്.






പരിപാടിയില്‍ ഖത്തര്‍ ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം പ്രസിഡന്റ് ഷാനവാസ് യു, സെക്രട്ടറി ഷഹീര്‍, ഫ്രട്ടേണിറ്റി ഫോറം പബ്ലിക് റിലേഷന്‍ ഇന്‍ചാര്‍ജ് ഫൈസല്‍ മലയില്‍, ക്യാമ്പയിന്റെ സ്‌പോണ്‍സര്‍ ചെയ്ത ഖത്തറിലെ പ്രമുഖരായ കിംസ് ഗ്രൂപ്പ് മാര്‍ക്കറ്റിങ് മാനേജര്‍ മുഹമ്മദ് ഇംറാന്‍, ഖത്തര്‍ ഇന്ത്യ സോഷ്യല്‍ ഫോറം ജനറല്‍ സെക്രട്ടറി സഈദ് അഹ്മദ്, ഖത്തര്‍ കര്‍ണാടക മുസ്ലിം കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് നിയാസ് അഹ്മദ്, ഫ്രട്ടേണിറ്റി ഫോറം എക്‌സിക്യൂട്ടീവ് മെമ്പര്‍ അസീസ് സുബ്ഹാന്‍ എന്നിവര്‍ സംസാരിച്ചു.




അഹമ്മദ് പാതിരിപ്പറ്റ












from kerala news edited

via IFTTT