121

Powered By Blogger

Monday, 16 March 2015

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവയ്‌ക്കുമെന്ന പ്രസ്‌താവന ആവര്‍ത്തിച്ച്‌ ശ്രീലങ്കന്‍ പ്രധാനമന്ത്രി









Story Dated: Monday, March 16, 2015 02:47



mangalam malayalam online newspaper

കൊളംബോ: സമുദ്രാതിര്‍ത്തി ലംഘിക്കുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവയ്‌ക്കുമെന്ന പ്രസ്‌താവന ആവര്‍ത്തിച്ച്‌ ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. മത്സ്യത്തൊഴിലാളി പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യയും ശ്രീലങ്കയും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്‌. എന്നാല്‍ ഇതിനിടെ സമുദ്രാതിര്‍ത്തി ലംഘിക്കുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക്‌ നേരെ വെടിവയ്‌ക്കാന്‍ ശ്രീലങ്കന്‍ നാവിക സേനയ്‌ക്ക് എല്ലാ അധികാരവുമുണ്ട്‌. ഇത്‌ ഒരു പുതിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.


പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ശ്രീലങ്കന്‍ സന്ദര്‍ശനത്തിന്റെ പശ്‌ചാത്തലത്തില്‍ ദേശീയ ചാനലായ എന്‍.ഡി.ടി.വിയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഡിയുടെ സന്ദര്‍ശനത്തിന്‌ മുന്നോടിയായി ശ്രീലങ്കയിലെത്തിയ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും മത്സ്യത്തൊഴിലാളികളുടെ വിഷയം ഉന്നയിച്ചിരുന്നതായി അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രിയുടെ ലങ്കന്‍ സന്ദര്‍ശനം വിജയമായിരുന്നെന്നും വിക്രമസിംഗെ കൂട്ടിച്ചേര്‍ത്തു.


നേരത്തെ ഈ മാസം ആദ്യം ഒരു തമിഴ്‌ ചാനലിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ അതിര്‍ത്തി ലംഘിക്കുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവയ്‌ക്കുമെന്ന വിവാദ പ്രസ്‌താവന വിക്രമസിംഗെ നടത്തിയത്‌. പ്രസ്‌താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.










from kerala news edited

via IFTTT