ഇ.എം.എസ്, ഏ.കെ.ജി അനുസ്മരണം
Posted on: 16 Mar 2015
കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേര്‍സ് അസോസിയേഷന്‍, കല കുവൈത്ത് എല്ലാവര്‍ഷവും നടത്തിവരുന്ന ജനകീയ നേതാക്കളായ ഇ.എം.എസ്, ഏ.കെ.ജി, വിമോചന ദൈവ ശാസ്ത്രത്തിന്റെ വക്താവ് ബിഷപ്പ് പൗലോസ് മാര്‍ പൗലോസ് എന്നിവരുടെ സ്മരണ പുതുക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ പാര്‍ലമെന്റ് അംഗം ഡോ:എ.സമ്പത്ത് പങ്കെടുക്കും.
മാര്‍ച്ച് 20 ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ 'ഇന്ത്യന്‍ രാഷ്ട്രീയവും അഴിമതിയും' എന്ന വിഷയത്തില്‍ ഡോ: എ.സമ്പത്ത് മുഖ്യ പ്രഭാഷണം നടത്തും.
വൈകീട്ട് 5 മണിക്ക് നടക്കുന്ന പരിപാടിയില്‍ വിഷയത്തെ അധികരിച്ച് വ്യത്യസ്ത സംഘടനാ നേതാക്കളും തങ്ങളുടെ വീക്ഷണ കോണുകള്‍ അവതരിപ്പിച്ചുകൊണ്ട് സംസാരിക്കും. കുവൈത്തിലെ സാമൂഹ്യ സാംസ്‌കാരിക മാധ്യമ മേഖലയിലെ പ്രമുഖരും പ്രസ്തുത ചടങ്ങില്‍ സംബന്ധിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് - 67765810 66863957
പി.സി.ഹരീഷ്
from kerala news edited
via IFTTT