121

Powered By Blogger

Monday, 16 March 2015

കറണ്ടുപോയാല്‍ ടവറുകള്‍ നിശ്‌ചലം











Story Dated: Monday, March 16, 2015 01:06


വെള്ളറട: അപ്രതീക്ഷിത പവര്‍കട്ടുകള്‍ അരങ്ങുതകര്‍ക്കുന്ന മലയോര ഗ്രാമങ്ങളില്‍ ബി.എസ്‌.എന്‍.എല്‍. ടവറുകള്‍ നിശ്‌ചലമാകുന്നു. കറണ്ട്‌ പോയാല്‍ നിശ്‌ചലമാകുന്ന ബി.എസ്‌.എന്‍.എല്‍. ടവറുകള്‍ കാരണം ഉപഭോക്‌താക്കള്‍ ദുരിതത്തിലാണ്‌. വെള്ളറടയിലെ മണ്ണാംകോണം, അന്തിച്ചന്തനട ടവറുകള്‍ക്കാണ്‌ പ്രധാനമായും നിശ്‌ചലമാകുന്നത്‌. കറണ്ടു പോകുമ്പോള്‍ പ്രവര്‍ത്തിക്കുന്ന ഇന്‍വെക്‌ടര്‍ സംവിധാനങ്ങള്‍ തകരാറിലാകുന്നതും ജനറേറ്റുകള്‍ യഥാക്രമം പ്രവര്‍ത്തിപ്പിക്കാത്തതുമാണ്‌ ടവറുകള്‍ നിശ്‌ചലമാകാന്‍ കാരണമാകുന്നതെന്ന്‌ ഉപഭോക്‌താക്കള്‍ ചൂണ്ടിക്കാട്ടുന്നത്‌.


അതിര്‍ത്തി ഗ്രാമങ്ങളായ ആറാട്ടുകുഴി, കത്തിപ്പാറ, കടുക്കറ, പന്നിമല പ്രദേശങ്ങളില്‍ ബി.എസ്‌.എന്‍.എല്‍. സിഗിനലുകള്‍ലഭ്യമല്ല. കുരിശുമല, കാളിമല തീര്‍ഥാടന കാലയളവില്‍ ലക്ഷക്കണക്കിന്‌ ആള്‍ക്കാര്‍ എത്തുന്ന ഇവിടെ ബി.എസ്‌.എന്‍.എല്‍. മൊബൈലുകള്‍ പലപ്പോഴും നിശ്‌ചില അവസ്‌ഥയിലാണ്‌. എന്നാല്‍ പലപ്പോഴും കിലോമീറ്ററുകള്‍ക്ക്‌ അകലെ സ്‌ഥിതി ചെയ്യുന്ന മണ്ണാംകോണം, അന്തിച്ചന്തനട, അഞ്ചുമരങ്കാല ടവറുകളില്‍ നിന്ന്‌ ലഭിക്കുന്ന ദുര്‍ബലസിഗ്നലുകള്‍ സഹായമായിരുന്നു. എന്നാല്‍ ഈ ടവറുകളുടെ കാര്യക്ഷമമല്ലാത്ത പ്രവര്‍ത്തനം വീണ്ടും ദുരിതത്തിലാക്കുകയാണ്‌.


കവലകള്‍ തോറും സ്വകാര്യ കമ്പനികള്‍ തങ്ങളുടെ ടവറുകള്‍ കാര്യക്ഷമമാക്കുമ്പോള്‍ ബി.എസ്‌.എന്‍.എല്‍. ഉപഭോക്‌താക്കള്‍ സിഗ്നലുകള്‍ തേടിയുള്ള ഓട്ടപ്പാച്ചിലിലാണ്‌. മലയോരഗ്രാമങ്ങളിലെ ടവറുകളില്‍ ബന്ധപ്പെട്ട അധികൃതര്‍ പരിശോധന നടത്തി. ഉപഭോക്‌താക്കള്‍ക്ക്‌ അര്‍ഹമായ സേവനങ്ങള്‍ ഉറപ്പുവരുത്താന്‍ തയാറാകണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.










from kerala news edited

via IFTTT