121

Powered By Blogger

Monday 16 March 2015

എന്നും എപ്പോഴും മാര്‍ച്ച് 27ന്: ഭാസ്‌കര്‍ ദി റാസ്‌കല്‍ വിഷുവിന്‌












മലയാളത്തില്‍ സൂപ്പര്‍താരചിത്രങ്ങളുടെ റിലീസ് വരവായി. മോഹന്‍ലാല്‍ ചിത്രം എന്നും എപ്പോഴും മാര്‍ച്ച് 27ന് റിലീസ് ചെയ്യും. മമ്മൂട്ടിയുടെ ഭാസ്‌കര്‍ ദി റാസ്‌കല്‍ വിഷു ദിനമായ ഏപ്രില്‍ 14 ന് പ്രദര്‍ശനത്തിനെത്തും.

സത്യന്‍ അന്തിക്കാട് മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന എന്നും എപ്പോഴും രഞ്ജന്‍ പ്രമോദിന്റെ തിരക്കഥയിലാണ് ഒരുങ്ങിയത്. മഞ്ജുവാര്യര്‍ വീണ്ടും ലാലിന് നായികയാകുന്നുവെന്ന സവിശേഷതയുമുണ്ട് ഈ ചിത്രത്തിന്.







അതേ സമയം ഹിറ്റ് മേക്കര്‍ സിദ്ദിഖും മമ്മൂട്ടിയും ക്രോണിക് ബാച്ചിലറിന് ശേഷം 12 വര്‍ഷം കഴിഞ്ഞ് ഒന്നിക്കുന്ന സിനിമയാണ് ഭാസ്‌കര്‍ ദി റാസ്‌കല്‍. നയന്‍താര നായികയായി വീണ്ടും മലയാളത്തിലേക്കുന്നു ഈ ചിത്രത്തില്‍.

അവധിക്കാലത്ത് കുടുംബപ്രേക്ഷകര്‍ ഏറ്റവും അധികം പ്രതീക്ഷ അര്‍പ്പിക്കുന്നതാണ് ഈ രണ്ട് ചിത്രങ്ങളും











from kerala news edited

via IFTTT