സ്റ്റാറ്റന്‍ ഐലന്റില്‍ നോമ്പുകാലധ്യാനം
Posted on: 16 Mar 2015
ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്‍ഡിലെ ബ്ലസ്ഡ് കുഞ്ഞച്ചന്‍ ഇടവകയില്‍ ഈ വര്‍ഷത്തെ നോമ്പുകാലധ്യാനം ബേ സ്ട്രീറ്റിലുള്ള സെന്റ് മേരീസ് പള്ളിയില്‍ വെച്ച് മാര്‍ച്ച് 27,28,29 എന്നീ ദിവസങ്ങളില്‍ നടത്തപ്പെടുന്നു. ഫാ.റോയി പുളിയുറുമ്പിലാണ് ധ്യാനം ഒരുക്കുന്നത്.
മാര്‍ച്ച് 27 ന് വൈകീട്ട് 6 മുതല്‍ 9 വരെയും 28 ന് രാവിലെ 9.30 മുതല്‍ വൈകീട്ട് 4.30 വരെയും 29 ന് രാവിലെ 9.30 മുതല്‍ വൈകീട്ട് 4.30 വരെയുമാണ് ധ്യാനസമയം. ധ്യാനദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനക്കും കുമ്പസാരത്തിനുമുള്ള സൗകര്യം ഉണ്ടായിരിക്കും. ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. ഏവരെയും ക്ഷണിക്കുന്നതായി ഫാ.സിബി വെട്ടിയോലില്‍ അറിയിച്ചു.
വാര്‍ത്ത അയച്ചത് : ബേബിച്ചന്‍ പൂഞ്ചോല
from kerala news edited
via IFTTT