121

Powered By Blogger

Monday, 16 March 2015

കാറിലെത്തി കഞ്ചാവ്‌ വില്‍പന: മൂന്നു യുവാക്കള്‍ പിടിയില്‍











Story Dated: Monday, March 16, 2015 01:04


മണ്ണഞ്ചേരി: കാറിലെത്തി കഞ്ചാവ്‌ വില്‍പന നടത്തിയ മൂന്ന്‌ യുവാക്കളെ മണ്ണഞ്ചേരി പോലീസ്‌ പിടികൂടി. മണ്ണഞ്ചേരി പഞ്ചായത്തില്‍ 10-ാം വാര്‍ഡില്‍ വലിയവീട്‌ വെളിയില്‍ ഹാരീസ്‌ (25) മണ്ണഞ്ചേരി പഞ്ചായത്തില്‍ 5-ാം വാര്‍ഡില്‍ തോപ്പില്‍ വീട്ടില്‍ മാഹിന്‍ (20) മണ്ണഞ്ചേരി പഞ്ചായത്തില്‍ 19-ാം വാര്‍ഡില്‍ കണ്ടത്തില്‍ വീട്ടില്‍ അമല്‍ജിത്ത്‌ (26) എന്നിവരാണ്‌ പോലീസ്‌ പിടിയിലായത്‌.


ഇന്നലെ വൈകുന്നേരം 3.30ന്‌ കലവൂര്‍ ദേശീയ പാതയ്‌ക്കരുകിലെ ബിവറേജസ്‌ ഔട്ട്‌ലെറ്റിന്‌ മുന്‍വശം കഞ്ചാവ്‌ കൈമാറുന്നതായി പോലീസിന്‌ രഹസ്യസന്ദേശം ലഭിച്ചതിനെതുടര്‍ന്നുള്ള അന്വേഷണത്തിലാണ്‌ ഇവര്‍ പിടിയിലായത്‌. പിടികൂടുമ്പോള്‍ മൂന്നു പേരുടെയും കൈവശവും ഇവര്‍ എത്തിയ കാറില്‍ നിന്നും പോലീസ്‌ കഞ്ചാവ്‌ കണ്ടെടുത്തിരുന്നു.


കഴിഞ്ഞ ഒരു മാസത്തിനള്ളില്‍ മണ്ണഞ്ചേരി പോലീസ്‌ സ്‌റ്റേഷനിലെ അതിര്‍ത്തികളില്‍ നിന്നും നിരവധി പേരില്‍ നിന്നും കഞ്ചാവ്‌ പിടികൂടിയിരുന്നു ഇവയെല്ലാം ഒരെയിനത്തിലുള്ളവയാണെന്നും പോലീസ്‌ വെളിപ്പെടുത്തി.

ആലപ്പുഴയിലേക്ക്‌ കഞ്ചാവ്‌ മൊത്തമായി വിതരണം ചെയ്‌തിരുന്ന തമിഴ്‌നാട്‌ സ്വദേശി ഭാസ്‌ക്കരനെ കഴിഞ്ഞ ദിവസം മണ്ണഞ്ചേരി പോലീസ്‌ തമിഴ്‌നാട്‌ കമ്പത്ത്‌ നിന്ന്‌ പിടികൂടിയിരുന്നു ഇയാള്‍ ഇപ്പോള്‍ റിമാന്റിലാണ്‌.

മണ്ണഞ്ചേരിയില്‍ കഞ്ചാവിന്റെ ഉപയോഗം വര്‍ദ്ധിക്കുന്നതായുള്ള വിവരങ്ങളാണ്‌ പോലീസിന്റെ രഹസ്യാന്വേഷണവിഭാഗം കൈമാറിയിരിക്കുന്നത്‌.










from kerala news edited

via IFTTT