Story Dated: Monday, March 16, 2015 01:06
കാട്ടാക്കട: കേരളാകോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവും മുന്‍പഞ്ചായത്ത് മെമ്പറുമായ ആള്‍ പദേശവാസിയായ ഒരു യുവാവിനെ നിരന്തരം ഉപദ്രവിക്കുകയും കള്ളക്കേസുകളില്‍പ്പെടുത്തുകയും ചെയ്യുന്നതായി പരാതി.
സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.ഐയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും യോഗവുംനടത്തി.
കഴിഞ്ഞ ബുധനാഴ്‌ച രാത്രി എട്ടുമണിയോടെ ഈഞ്ചപ്പുരിയിലെ വീട്ടില്‍ നിന്നും താന്‍ ഓടിക്കുന്ന പിക് അപ്പ് വാഹനവുമായി രതീഷ് ആര്യനാട് ഭാഗത്തേക്ക് പോവുകയായിരുന്നു. ഈ സമയം ഒരു വലിയ വാഹനത്തിനും ബൈക്കിനും കടന്നുപോകാന്‍ മാത്രം ഇടമുള്ള കൊക്കോട്ടേല മൈലമൂട് പള്ളിക്കു സമീപം റോഡിലേക്ക് എതിര്‍ ഭാഗത്ത് നിന്നും രാജേന്ദ്രനും ബൈക്കിലെത്തി. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് ആര്യനാട് എസ്.ഐയുടെ നേതൃത്വത്തില്‍ പോലീസെത്തി ഇരുവരുടെയും സ്‌റ്റേഷനിലെത്താന്‍ പറഞ്ഞു. സ്‌റ്റേഷനിലെത്തിയശേഷം രാജേന്ദ്രന്‍ നേതാക്കളുമായി ബന്ധപ്പെട്ട് പോലീസിനെ സ്വാധീനിച്ച് രതീഷിനെതിരെ കേസെടുപ്പിക്കുകയായിരുന്നുവെന്ന് പരാതി.
യുവാവിനെ നിരന്തരമായി കള്ളക്കേസുകളില്‍പ്പെടുത്തിവരുന്ന രാജേന്ദ്രനെതിരെയും ഇതിന് കൂട്ടുനില്‍ക്കുന്ന ആര്യനാട് എസ്. ഐക്കെതിരെയും കര്‍ശന നടപടി ആവശ്യപ്പെട്ട് സി.പി.ഐ. സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ നേതാക്കളായ പൂവച്ചല്‍ ഷാഹുല്‍, മീനാങ്കല്‍ കുമാര്‍, വിതുര സദാശിവന്‍, ഈഞ്ചപ്പുരി സന്തു, ഇ. രാധാകൃഷ്‌ണന്‍, എ. ബാബു, ദേവദാസന്‍, അനില്‍കുമാര്‍, പി. ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.
from kerala news edited
via IFTTT