Story Dated: Monday, March 16, 2015 01:06
ആനക്കര: കല്ല്യാണ നിശ്‌ചയത്തിന് വന്ന മിനിബസ് നിയന്ത്രണം വിട്ട് മറിഞ്ഞു നിരവധിപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരം. ഇയാളെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാരപരിക്കേറ്റവരെ പ്രഥമ ശിശ്രുഷക്ക് ശേഷം വിട്ടയച്ചു. ഇന്നലെ രാവിലെയാണ് അപകടം. വളാഞ്ചേരി ഇരുമ്പിളിയത്തില്‍ നിന്ന് മേലേഴിയം പളളിപ്പടിയിലേക്ക് വിവാഹനിശ്‌ചയത്തിനെത്തിയ മിനി ബസാണ് അപകടത്തില്‍പ്പെട്ടത്.
നെല്ലിക്കുന്ന് കോളനി റോഡിലേക്കുളള കുത്തനെയുളള കയറ്റം കയറുന്നതിനിടയില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. നിരവധിപേര്‍ ഉണ്ടായിരുനെങ്കിലും കയറ്റം കയറുന്നതിന് മുമ്പ് ഇവരെ ഇറക്കിവിട്ടിരുന്നു. ഡോറരികിലുണ്ടായിരുന്ന യാത്രക്കാരനാണ് പരിക്കേറ്റത്. പൊന്നാനിയില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് വാഹനമുയര്‍ത്തിയത്.
from kerala news edited
via IFTTT