Story Dated: Monday, March 16, 2015 03:52
ശിവപുരി: മധ്യപ്രദേശിലെ ശിവപുരിയില്‍ പഞ്ചായത്ത് ഡപ്യൂട്ടി ചീഫ് ആയി തെരഞ്ഞെടുക്കപ്പെട്ട ദളിത് യുവതിയെ ചാണകം തീറ്റിച്ചു. കുന്‍വാര്‍പൂര് ഗ്രാമ പഞ്ചായത്തിലെ ഡപ്യൂട്ടി ചീഫായ കുസ്‌മാ ജാദവിനെയാണ് ഒരു സംഘം ബലം പ്രയോഗിച്ച് ചാണകം തീറ്റിച്ചത്.
ഒരു ദളിത് യുവതി കുന്‍വാര്‍പൂര് പഞ്ചായത്തിലെ ഉയര്‍ന്ന പദവി അലങ്കരിക്കുന്നത് ചരിത്രത്തില്‍ ആദ്യമാണെന്നാണ് റിപ്പോര്‍ട്ട്. ഇതാണ് നാട്ടിലെ ഉയര്‍ന്ന സമുദായക്കാരെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് പഞ്ചായത്തിലെ 'സര്‍പഞ്ച്' സ്‌ഥാനം വഹിക്കുന്ന കഞ്ചന്‍ റാവത്തും സംഘവും യുവതിയുടെ വീട് ആക്രമിക്കുകയും യുവതിയെ ബലം പ്രയോഗിച്ച് ചാണകം തീറ്റിക്കുകയുമായിരുന്നു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്.
from kerala news edited
via IFTTT