ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്ററെ ആദരിച്ചു
Posted on: 16 Mar 2015
കുവൈത്ത്: പ്രമുഖ ഗാന്ധിയനും, സാമൂഹ്യ പ്രവര്‍ത്തകനും, കേരള മദ്യ നിരോധന സമിതിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്ററെ കോഴിക്കോട് ജില്ലാ അസോസിയേഷന്‍ കുവൈത്ത് ആദരിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങിന് സംഘടന പ്രസിഡണ്ട് ഹനീഫ്.സി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷൈജിത്ത്.കെ സംഘടനാ കാര്യങ്ങള്‍ വിശദീകരിച്ചു. അസോസിയേഷന്‍ രക്ഷാധികാരി ഷബീര്‍ മണ്ടോളി അദ്ദേഹത്തെ സദസ്സിനു പരിചയപ്പെടുത്തി. അസോസിയേഷന്റെ ഉപഹാരങ്ങള്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ കൈമാറി. 21 വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്കു പോകുന്ന സന്നദ്ധ പ്രവര്‍ത്തകന്‍ ശ്രീകുമാറിന് രക്ഷാധികാരി അഷറഫ് അയ്ദീദ് അസോസിയേഷന്റെ ഉപഹാരം നല്‍കി ആദരിച്ചു. തുടര്‍ന്ന് സത്താര്‍ കുന്നില്‍, അബ്ദുല്‍ ഫത്താഹ് തയ്യില്‍, ബിജി രാമകൃഷ്ണന്‍, റിയാസ് എന്നിവര്‍ ആശംസ പ്രസംഗം നടത്തി. ചടങ്ങില്‍ കുവൈത്തിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ സംബന്ധിച്ചു. മഹിളാവേദിയുടെ മാതൃഭാഷ പഠന ക്ലാസ്സ് അധ്യാപകന്‍ രാമകൃഷ്ണന്‍, മാതൃഭാഷ പരീക്ഷയില്‍ വിജയികളായ 20 വിദ്യാര്‍ഥികള്‍ എന്നിവരെയും തദവസരത്തില്‍ ആദരിച്ചു. രാഗേഷ്.പി.ഡി അവതാരകനായിരുന്നു. കണ്‍വീനര്‍ രാജഗോപാലന്‍.ഇ സ്വാഗതവും ട്രഷറര്‍ നജീബ്.പി.വി നന്ദിയും പറഞ്ഞു.
പി.സി.ഹരീഷ്
from kerala news edited
via IFTTT