വായുവിൽ നിന്ന് കുടിവെള്ളമുണ്ടാക്കുന്നതിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ ഇന്ത്യൻ റെയിൽവെ വായുവിൽനിന്ന് കുടിവെള്ളം ഉത്പാദിപ്പിച്ച് യാത്രക്കാർക്ക് നൽകുന്നു. സൗത്ത് സെൻട്രൽ റെയിൽവെ ഇതാദ്യമായി സെക്കന്ദരാബാദ് റെയിൽവെ സ്റ്റേഷനിൽ സംവിധാനം സ്ഥാപിച്ചുകഴിഞ്ഞു. മേഘദൂത് എന്നാണിതിന് പേരിട്ടിരിക്കുന്നത്. ഇന്ത്യയിൽ നിർമിക്കുകയെന്ന പദ്ധതിയുടെ ഭാഗമായി മൈത്രി അക്വാടെക് ആണ് പദ്ധതി നടപ്പാക്കുന്നത്. കിയോസ്ക് വഴി പ്രതിദിനം 1000 ലിറ്റർ വെള്ളം ഉത്പാദിപ്പിക്കാൻ...