121

Powered By Blogger

Tuesday, 17 December 2019

എന്‍ഇഎഫ്ടിവഴി പണംകൈമാറല്‍ ഇനി 24 മണിക്കൂറും: വിശദാംശങ്ങളറിയാം

നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ(എൻഇഎഫ്ടി)വഴി ഇനി 24 മണിക്കൂറും 365 ദിവസവും പണം കൈമാറാം. റിസർവ് ബാങ്കിന്റെ പ്രത്യേക നിർദേശപ്രകാരമാണ് ഈ മാറ്റം. ഇതുവരെ ബാങ്കുകളുടെ പ്രവർത്തദിവസത്തിൽ രാവിലെ എട്ടുമുതൽ വൈകീട്ട് 6.30വരെയാണ് ഈ സൗകര്യം ലഭ്യമായിരുന്നത്. എൻഇഎഫ്ടി സമയം അരമണിക്കൂർ ഇടവിട്ടായിരിക്കും നെഫ്റ്റ് ഇടപാടുകൾ ക്ലിയർ ചെയ്യുക. രാത്രി 12.30ന് ആദ്യഘട്ടത്തിൽ പണം അക്കൗണ്ടുകളിലേയ്ക്ക് ട്രാൻസ്ഫർ ചെയ്യും. രാത്രി 11.30നും 12.30നും ഇടയിൽ പണമിടപാടുകൾ സാധ്യമാകില്ല. ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് റിസർവ് ബാങ്ക് സമയപരിധി നീക്കിയത്. നിലവിൽ ഐഎംപിഎസ് സംവിധാനം ഉപയോഗിച്ച് എപ്പോൾ വേണമെങ്കിലും പണമിടപാട് നടത്താം. എന്നാൽ ഇതുവഴി രണ്ടുലക്ഷം രൂപയാണ് പരമാവധി കൈമാറ്റം ചെയ്യാൻ കഴിയുക. ബാങ്കിന്റെ പ്രവർത്തന സമയംകഴിഞ്ഞാൽ കംപ്യൂട്ടർ സംവിധാനത്തിലൂടെയാകും പണം കൈമാറ്റം നടക്കുക. എൻഇഎഫ്ടി വഴി പണം കൈമാറിക്കഴിഞ്ഞാൽ രണ്ടുമണിക്കൂറിനുള്ളിൽ ലഭിക്കേണ്ടയാളുടെ അക്കൗണ്ടിൽ പണമെത്തും. ഇതുസംബന്ധിച്ച വിവരവും ഉപഭോക്താവിന് ലഭിക്കും. നിരക്ക് നിലവിൽ മിക്കവാറും ബാങ്കുകൾ ഓൺലൈൻവഴിയുള്ളി എൻഇഎഫ്ടി, ആർടിജിഎസ് ടപാടുകൾക്ക് നിരക്കുകൾ ഈടാക്കുന്നില്ല. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയവയൊന്നും നിരക്ക് ഈടാക്കുന്നില്ല. 2020 ജനുവരി മുതൽ ഇടപാടുകൾ സൗജന്യമായിരിക്കണമെന്ന് ആർബിഐയുടെ നിർദേശമുണ്ട്. പരിധി രണ്ടു ലക്ഷം രൂപവരെയുള്ള ഇടപാടുകൾക്കാണ് സാധാരണ എൻഇഎഫ്ടി സംവിധാനം ഉപയോഗിക്കുക. ഇതിൽകൂടുതൽ തുക കൈമാറാൻ ആർടിജിഎസാണ് ഉപയോഗിക്കുന്നത്. ഉപഭോക്താവിന്റെ കാറ്റഗറി അനുസരിച്ച് എൻഇഎഫ്ടിവഴിയുള്ള പണമിടപാടിന്റെ പരിധി ബാങ്കുകൾ നിശ്ചയിച്ചിട്ടുണ്ട്. ഐസിഐസിഐ ബാങ്ക് 10 ലക്ഷം രൂപയാണ് സാധാരണ ഉപഭോക്താക്കൾക്ക് പരിധി നിശ്ചയിച്ചിട്ടുള്ളത്. മറ്റുള്ളവർക്ക് 25 ലക്ഷം രൂപവരെ കൈമാറാം. റീട്ടെയിൽ ഉപഭോക്താക്കൾക്ക് എസ്ബിഐ നിശ്ചയിച്ചിട്ടുള്ള പരിധി 10 ലക്ഷം രൂപയാണ്. NEFT transfer available 24x7

from money rss http://bit.ly/34piK0Z
via IFTTT