ധനകമ്മി പ്രതീക്ഷിച്ചതിലും കൂടുമെന്ന് വ്യക്തമായതും പൊതുവിപണിയിൽനിന്ന് വൻതോതിൽ കടമെടുക്കേണ്ടിവരുമെന്ന ബജറ്റ് പ്രഖ്യാപനവും കടപ്പത്ര വിപണിയെ സമ്മർദത്തിലാക്കി. ഇതോടെ സർക്കാർ കടപ്പത്രങ്ങളുടെ ആദായം കുതിച്ചുയർന്നു. 10വർഷക്കാലാവധിയുള്ള സർക്കാർ ബോണ്ടുകളുടെ ആദായം 6.68ശതമാനത്തിൽനിന്ന് 6.92ശതമാനമായാണ് ഉയർന്നത്. കടപ്പത്ര വിപണി സമ്മർദംനേരിട്ടതോടെ ഡെറ്റ് മ്യൂച്വൽ ഫണ്ടുകളുടെ ആദായത്തിൽ ഇടിവുണ്ടായി. അടുത്ത സാമ്പത്തിക വർഷം വിപണിയിൽനിന്ന് 14.95 ലക്ഷം കോടി രൂപ കടമെടുക്കേണ്ടിവരുമെന്നാണ് ബജറ്റിൽ പറയുന്നത്. വിപണി വിലയിരുത്തിയതിനേക്കാൾ ഉയർന്ന തുക കടമെടുക്കേണ്ടിവരുമെന്ന്...