യുഎഫ് ഫെഡറൽ റിസർവ് ഉൾപ്പടെ വികസിത രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ കോവിഡ് ഉത്തേജന പാക്കേജുകളിൽനിന്ന് ഘട്ടംഘട്ടമായി പിന്മാറുന്നതിന്റെ ഭാഗമായി നിരക്ക് ഉയർത്താനുള്ള നീക്കത്തിനിടെ വിപരീത ദിശയിൽ നീങ്ങാൻചൈന. സമ്പദ്ഘടനയെ പിടിച്ചുലയ്ക്കുന്ന റിയൽ എസ്റ്റേറ്റ് മേഖലയിലെ തകർച്ചയിൽനിന്ന് കരകയറുകയെന്ന ലക്ഷ്യത്തോടെ ചൈനീസ് കേന്ദ്ര ബാങ്ക് വായ്പാ നിരക്കുകൾ വീണ്ടും താഴ്ത്തി. 2021ന്റെ അവസാനമാസങ്ങളിൽ ആശങ്കയുയർത്തി വളർച്ചാനിരക്ക് മന്ദഗതിയിലായതാണ് വായ്പാ നിരക്ക് കുറയ്ക്കാൻ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയെ പ്രേരിപ്പിച്ചത്. ദീർഘകാല-ഇടത്തരം വായ്പകളുടെ അടിസ്ഥാനമായ അഞ്ചുവർഷത്തെ നിരക്ക്...