121

Powered By Blogger

Thursday, 20 January 2022

മാന്ദ്യഭയത്തില്‍ ചൈന: പണലഭ്യത ഉറപ്പാക്കാന്‍ വായ്പാ നിരക്കില്‍ വീണ്ടും ഇളവ് പ്രഖ്യാപിച്ചു

യുഎഫ് ഫെഡറൽ റിസർവ് ഉൾപ്പടെ വികസിത രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ കോവിഡ് ഉത്തേജന പാക്കേജുകളിൽനിന്ന് ഘട്ടംഘട്ടമായി പിന്മാറുന്നതിന്റെ ഭാഗമായി നിരക്ക് ഉയർത്താനുള്ള നീക്കത്തിനിടെ വിപരീത ദിശയിൽ നീങ്ങാൻചൈന. സമ്പദ്ഘടനയെ പിടിച്ചുലയ്ക്കുന്ന റിയൽ എസ്റ്റേറ്റ് മേഖലയിലെ തകർച്ചയിൽനിന്ന് കരകയറുകയെന്ന ലക്ഷ്യത്തോടെ ചൈനീസ് കേന്ദ്ര ബാങ്ക് വായ്പാ നിരക്കുകൾ വീണ്ടും താഴ്ത്തി. 2021ന്റെ അവസാനമാസങ്ങളിൽ ആശങ്കയുയർത്തി വളർച്ചാനിരക്ക് മന്ദഗതിയിലായതാണ് വായ്പാ നിരക്ക് കുറയ്ക്കാൻ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയെ പ്രേരിപ്പിച്ചത്. ദീർഘകാല-ഇടത്തരം വായ്പകളുടെ അടിസ്ഥാനമായ അഞ്ചുവർഷത്തെ നിരക്ക് 4.65ശതമാനത്തിൽനിന്ന് 4.60ശതമാനമായും ഒരുവർഷത്തെ നിരക്ക് 3.8ശതമാനത്തിൽനിന്ന് 3.70ശതമാനവുമായാണ് കുറച്ചത്. മാസങ്ങൾക്കിടെ വരുത്തുന്ന രണ്ടാമത്തെ നിരക്കുകുറയ്ക്കലാണിത്. പ്രസിഡന്റ് ഷി ജിൻപിങിന് നിർണായകമായ വർഷമായതിനാൽ വരുംമാസങ്ങളിലും നിരക്കുകുറയ്ക്കൽ തുടരുമെന്നുതന്നെയാണ് സൂചന. പുതിയ കോവിഡ് വകഭേദത്തിന്റെ വ്യാപനവും പ്രോപ്പർട്ടി മേഖലയിലെ പ്രതിസന്ധിയും കഴിഞ്ഞവർഷത്തെ അവസാനമാസങ്ങളിൽ വളർച്ചയെ ബാധിച്ചതായി തിങ്കളാഴ്ച പുറത്തുവിട്ട സാമ്പത്തിക സൂചകങ്ങളിൽനിന്ന് വ്യക്തമായിരുന്നു. ഇതേതുടർന്നാണ് തിരക്കിട്ട് നിരക്കിൽ കുറവുവരുത്താൻ കേന്ദ്ര ബാങ്കിന് പ്രേരണയായത്. ചൈനയുടെ സമ്പദ്ഘടനയിൽ നിർണായക സ്വാധീനമുളള മേഖലയാണ് റിയൽ എസ്റ്റേറ്റ്. ചൈനീസ് രാഷ്ട്രീയത്തിലെ സമീപകാല കീഴ് വഴക്കങ്ങൾ തകർത്ത് മൂന്നാംതവണയും ഷി ജിൻപിങ് അധികരാത്തിൽവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുള്ള നീക്കങ്ങൾ അണിയറയിൽ സജീവമാകുകയാണ്. റിയൽ എസ്റ്റേറ്റ് സെക്ടറിനെ ഉയർത്തിക്കൊണ്ടുവരികയെന്നത് അതുകൊണ്ടുതന്നെ രാഷ്ട്രീയ നീക്കമായി കരുതേണ്ടിയിരിക്കുന്നു. രാജ്യത്തെ സാമ്പത്തിക ദുർബലാവസ്ഥ സൃഷ്ടിച്ചേക്കാവുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ച് ചൈനയിലെ ഉന്നത നിയമ നിർവഹണ സംഘം ഇതിനകം മുന്നറിയിപ്പ് നൽകിയിരുന്നു. സാമ്പത്തികമാന്ദ്യം രാജ്യത്തിന് ആഴത്തിലുള്ള മുറിവെൽപ്പിച്ചേക്കാമെന്നായിരുന്നു ഈ സംഘത്തിന്റെ മുന്നറിയിപ്പ്. 2022ൽ സ്ഥിരതയാർന്ന വളർച്ചയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള നടപടികളുമായി മുന്നോട്ടുപോകേണ്ടതുണ്ടെന്ന് പ്രസിഡന്റ് ഷി ജിൻപിങിന്റെ അധ്യക്ഷതിയിൽ ചേർന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നതാധികാര സമിതി വിലിയിരുത്തിയിരുന്നു. വിപണിയിൽ പണലഭ്യത ഉറപ്പാക്കാനും അതിലൂടെ സമ്പദ്ഘടനയ്ക്ക് കരുത്തേകാനും നിർബന്ധമായും സ്വീകരിക്കേണ്ട നടപടികളുമായി മുന്നോട്ടുപോകുമെന്ന് പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ വൈസ് ഗവർണർ ലിയു ഗുവോകിയാങ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സാമ്പത്തിക അനിശ്ചിതത്വത്തെ നേരിടാൻ അടിസ്ഥാന സൗകര്യമേഖലയിൽ വൻകിട പദ്ധതികൾ ഈവർഷം തുടക്കത്തിൽതന്നെ ആസുത്രണംചെയ്ത് നടപ്പാക്കാൻ ചൈനയിലെ ഉന്നത സാമ്പത്തിക ആസൂത്രണ ഏജൻസിയായ നാഷണൽ ഡെവലപ്മെന്റ് ആൻഡ് റിഫോംകമ്മീഷൻ നിർദേശംനൽകിയിട്ടുണ്ട്. വസ്തു വിപണിയുടെ അമിതസ്വാധീനത്തെ ചെറുക്കാൻ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർക്കുള്ള കടമെടുക്കൽ പരിധി കർശമായി നടപ്പാക്കാൻ കഴിഞ്ഞവർഷം സർക്കാർ നീക്കംനടത്തിയിരുന്നു. സർക്കാരിന്റെ ഇത്തരം നിയന്ത്രണങ്ങൾ വൻകിട റിയൽ എസ്റ്റേറ്റ് ഭീമന്മാരെപ്പോലും പ്രതിസന്ധിയിലാക്കുകയാണുണ്ടായത്.

from money rss https://bit.ly/3KvrxER
via IFTTT