121

Powered By Blogger

Thursday, 20 January 2022

സെന്‍സെക്‌സില്‍ 564 പോയന്റ് നഷ്ടം; നിഫ്റ്റി 17,600ന് താഴെ|Market Opening

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ സൂചികകളിൽ നഷ്ടത്തോടെ തുടക്കം. ഇതോടെ തുടർച്ചയായി നാലാംദിവസവും വിപണി നഷ്ടത്തിലായി. നിഫ്റ്റി 17,600ന് താഴെയെത്തി. സെൻസെക്സ് 564 പോയന്റ് താഴ്ന്ന് 58,900ലും നിഫ്റ്റി 160 പോയന്റ് നഷ്ടത്തിൽ 17,596ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. അസംസ്കൃത എണ്ണവിലയിലെ കുതിപ്പും ബോണ്ട് ആദായത്തിലെ വർധനവും നിക്ഷേപകരെ ഓഹരി വിപണിയിൽനിന്ന് തൽക്കാലം മാറിനിൽക്കാൻ പ്രേരിപ്പിച്ചു. ബജാജ് ഫിൻസർവ്, ടെക് മഹീന്ദ്ര, ഐഷർ മോട്ടോഴ്സ്, അദാനി പോർട്സ്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. ഐടിസി, ബിപിസിഎൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ബിഎഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. Sensex falls 564 points, Nifty below 17,600.

from money rss https://bit.ly/3FS4Ebg
via IFTTT