121

Powered By Blogger

Thursday, 20 January 2022

റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണര്‍വേകാന്‍ ഭവനവായ്പ നികുതിയിളവ് കൂട്ടിയേക്കും

ന്യൂഡൽഹി: റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണർവേകാൻ ഭവനവായ്പയ്ക്ക് കൂടുതൽ ആദായനികുതിയിളവ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും. ധനമന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം സൂചിപ്പിച്ചത്. 80സി പ്രകാരം ഭവനവായ്പയുടെ മുതലിലേയ്ക്ക് 1.50 ലക്ഷംരൂപവരെയുള്ള തിരിച്ചടിവിന് നിലവിൽ നികുതിയിളവുണ്ട്. ഈ പരിധി രണ്ടുലക്ഷമാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. വകുപ്പ് 24 പ്രകാരം ഭവനവായ്പയുടെ പലിശയ്ക്ക് നിലവിൽ രണ്ടുലക്ഷം രൂപയുടെ ആനുകൂല്യവുമുണ്ട്. 80സി വകുപ്പ് പ്രകാരം വിവിധ നിക്ഷേപ പദ്ധതികൾ ഉൾപ്പടെയുള്ളവയ്ക്കാണ് 1.50ലക്ഷം രൂപയുടെ നികുതിയിളവുള്ളത്. പിപിഎഫ്, അഞ്ചുവർഷത്തെ സ്ഥിര നിക്ഷേപം, സുകന്യ സമൃദ്ധി, കുട്ടികളുടെ ട്യൂഷൻ ഫീസ് തുടങ്ങിയവയ്ക്കും ഈ വകുപ്പ് പ്രകാരം നികുതിയിളവ് ലഭിക്കും. കിഴിവുകൾ ഒഴിവാക്കി സ്ലാബ് ഉയർത്തി കുറഞ്ഞ നികുതിയിൽ പുതിയസമ്പ്രദായം പ്രഖ്യാപിച്ചിരുന്നുവെങ്കിലും കൂടുതൽപേരും പഴയതിൽതന്നെ തുടരാനാണ്താൽപര്യപ്പെടുന്നത്. ഇതുകൂടി കണക്കിലെടുത്ത് പുതിയ സമ്പ്രദായത്തിലേയ്ക്ക് നികുതിദായകരെ ആകർഷിക്കാനുള്ള പ്രഖ്യാനവും ബജറ്റിൽ ഉണ്ടാകുമെന്നറിയുന്നു. നികുതി ഇളവുകൾ പ്രയോജനപ്പെടുത്താൻ കഴിയുന്നതിനാൽ വരുമാനംകുറഞ്ഞവർ കൂടുതൽപേരും പഴയ നികുതി സമ്പ്രദായമാണ് സ്വീകരിച്ചത്. 15 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർക്ക് നികുതി നിരക്ക് 30ശതമാനമായതിനാൽ ഈവിഭാഗത്തിൽ കൂടുതൽ കിഴിവ് പ്രയോജനപ്പെടുത്താനുള്ളവരും പുതിയ സമ്പ്രദായത്തിലേയ്ക്ക് മാറിയില്ല.

from money rss https://bit.ly/3AkkU3B
via IFTTT