ആഗോള വിപണി ദുർബലമായി തുടരുമ്പോഴും ഇന്ത്യൻ ഓഹരി വിപണിയുടെ സമീപകാല കുതിപ്പിന്റെ അടിസ്ഥാനം ബജറ്റിലും മൂന്നാംപാദ ഫലങ്ങളിലുമുള്ള പ്രതീക്ഷയാണ്. കഴിഞ്ഞ ദശകത്തിൽ, 2010 മുതൽ 2020 വരെ കാലയളവിൽ ഓഹരി വിപണിയുടെ ഹ്രസ്വകാല ബജറ്റ് പൂർവപ്രകടനം വിലയിരുത്തിയാൽ അനിശ്ചിതാവസ്ഥയ്ക്ക് വലിയ തോതിൽ കുറവുവന്നതായി കാണാം. കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കുകൾ വിശകലനംചെയ്താൽ ബജറ്റ് ഫലം ഓഹരി വിപണിയുടെ പ്രകടനത്തെ ബാധിച്ചില്ലെന്നു വിലയിരുത്തേണ്ടിവരും. എങ്കിലും തെരഞ്ഞെടുപ്പുകാലം വരുമ്പോൾ, പ്രത്യേകിച്ച് ദേശീയ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ വിപണി ചഞ്ചലമാകാറുണ്ട്. പാദവാർഷിക ഫലങ്ങൾ, ആഗോള ഘടകങ്ങൾ...