121

Powered By Blogger

Tuesday, 25 January 2022

ബജറ്റിനെ മറികടക്കുന്ന തിരഞ്ഞെടുപ്പ് സൗജന്യവാഗ്ദാനങ്ങള്‍: ആശങ്ക പ്രകടിപ്പിച്ച് കോടതി

ന്യൂഡൽഹി: തിരഞ്ഞെടുപ്പിനുമുമ്പ് രാഷ്ട്രീയ പാർട്ടികൾ വാഗ്ദാനംചെയ്യുന്ന സൗജന്യങ്ങൾക്ക് മർഗനിർദേശം പുറപ്പെടുവിക്കുന്നതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. സാധാരണ ബജറ്റിനപ്പുറത്തേയ്ക്കാണ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സൗജന്യ പ്രഖ്യാപനങ്ങൾ പോകുന്നതെന്നും ഗൗരവമായ പ്രശ്നമാണിതെന്നും കോടതി നിരീക്ഷിക്കുകയുംചെയ്തു. നാലാഴ്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ പ്രതികരണം അറിയിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷനോടും സർക്കാരിനോടും കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. മാർഗനിർദേശങ്ങൾ രൂപീകരിക്കാൻ നേരത്തെ നിർദേശം നൽകിയിരുന്നുവെങ്കിലും ഒരുയോഗംമാത്രമാണ് കമ്മീഷൻ ചേർന്നതെന്നും അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഹർജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ് എൻ.വി രമണ പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ പൊതുഫണ്ട് ദുരുപയോഗംചെയ്യുകയും സംസ്ഥാനങ്ങളെ കടക്കെണിയിലാക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനും ബി.ജെ.പി നേതാവുമായ അശ്വിനി ഉപാധ്യായ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. സൗജന്യങ്ങൾ വിതരണംചെയ്യുമെന്ന് വാഗ്ദാനംചെയ്യുന്ന രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്നും തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമങ്ങൾ അവഗണിച്ച് പൗരന്മാരുടെ പണം ദുരുപയോഗംചെയ്യുകയാണെന്ന് ഹർജിയിൽ പറയുന്നു. Content Highlights :Supreme Court issues notice to Election Commission and Central Government

from money rss https://bit.ly/3ADrSkA
via IFTTT