121

Powered By Blogger

Tuesday, 25 January 2022

കൈവശം 23 ലക്ഷം രൂപയുണ്ട്: മികച്ച ആദായം ലഭിക്കാന്‍ എവിടെ നിക്ഷേപിക്കും?

കുടുംബ സ്വത്ത് വീതംവെച്ചപ്പോൾ ലഭിച്ച 23 ലക്ഷം രൂപ കൈവശമുണ്ട്. തൽക്കാലത്തേയ്ക്ക് ഈതുക ആവശ്യമില്ല. ഭാവിയിൽ മികച്ചനേട്ടമുണ്ടാക്കാൻ നിലവിലെ സാഹചര്യത്തിൽ എവിടെയാണ് നിക്ഷേപിക്കേണ്ടത്. സുഹൃത്തുക്കളിൽ പലരും ഓഹരിയിൽ മുടക്കാനാണ് പറയുന്നത്. റിസ്കെടുക്കാൻ അത്ര താൽപര്യമില്ല. ഇതുവരെ ഓഹരിയിൽ നിക്ഷേപിച്ച് പരിചയവുമില്ല. ഈ സാഹചര്യത്തിൽ ഓഹരിയിൽ നിക്ഷേപിക്കുന്നത് ഗുണംചെയ്യുമോ? മ്യൂച്വൽ ഫണ്ടിലോ റിയൽ എസ്റ്റേറ്റിലോ നിക്ഷേപിച്ചാൽ മികച്ച നേട്ടമുണ്ടാക്കാൻ കഴിയുമോ?പലിശ കുറവായതിനാലാണ് എഫ്ഡിക്ക് ബദൽ അന്വേഷിക്കുന്നത്. യോജിച്ച പദ്ധതി നിർദേശിക്കാമോ? വിനയൻ (ഇ-മെയിൽ) സ്ഥിര നിക്ഷേപ പദ്ധതികളിലെ പലിശ ഏറ്റവും കുറഞ്ഞ സമയമാണിത്. അതുപോലെതന്നെ ലഘുസമ്പാദ്യ പദ്ധതികളിലെ ആദായവും ആകർഷകമല്ല. വിലക്കയറ്റത്തെ മറികടക്കുന്ന ആദായം സ്ഥിര നിക്ഷേപ പദ്ധതികളിൽനിന്ന് ലഭിക്കുകയില്ല. ഭാവിയിൽ നേരിയതോതിൽ പലിശ നിരക്ക് ഉയരാൻ സാധ്യതയുണ്ടെങ്കിലും മികച്ച ആദായം ലഭിക്കുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിൽ മൊത്തം നിക്ഷേപത്തിന്റെ40 ശതമാനം തുക ബാങ്ക് എഫ്ഡിയിലും10ശതമാനം സ്വർണത്തിലും ബാക്കിയുള്ള 50ശതമാനം ഹൈബ്രിഡ് മ്യൂച്വൽ ഫണ്ടിലും നിക്ഷേപിക്കാം. ഓഹരിയിൽ നേരിട്ട് നിക്ഷേപിക്കുന്നതിൽ റിസ്ക് ഉള്ളതിനാലാണ് ഹൈബ്രിഡ് ഫണ്ടുകൾ നിർദേശിക്കുന്നത്. അഞ്ചുവർഷമോ അതിൽകൂടുതൽ കാലമോ നിക്ഷേപം നിലനിർത്താനായാൽ തരക്കേടില്ലാത്ത ആദായം അതിൽനിന്ന് പ്രതീക്ഷിക്കാം. സ്വർണത്തിൽ നിക്ഷേപിക്കുന്നതിന് ഏറ്റവും യോജിച്ച പദ്ധതി സർക്കാരിന്റെ ഗോൾഡ് ബോണ്ട് ആണ്.2.5ശതമാനം വാർഷിക പലിശയും കാലാവധിയെത്തുമ്പോൾ അന്നത്തെ സ്വർണത്തിന്റെ മൂല്യത്തിനനസരിച്ചുള്ളതുകയും ഇതിൽനിന്ന് ലഭിക്കും. 40ശതമാനംതുക എസ്ഐപിയായി അഗ്രസീവ് ഹൈബ്രിഡ് ഫണ്ടിൽ നിക്ഷേപിക്കാം. ദീർഘകാലയളവിൽ തരക്കേടില്ലാത്ത ആദായം ഇതിൽനിന്നുലഭിക്കും. എല്ലാതുകയും ഓഹരി അധിഷ്ഠിത പദ്ധതികളിൽ നിക്ഷേപിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഏതെങ്കിലും സാഹചര്യത്തിൽ പണത്തിന് ആവശ്യംവന്നാൽ സ്ഥിര നിക്ഷേപ പദ്ധതികൾ പ്രയോജനപ്പെടും. ദീർഘകാലയളവിൽ മികച്ച മൂലധനനേട്ടം ലഭിക്കുമ്പോൾ ഹൈബ്രിഡ് ഫണ്ടിലെ നിക്ഷേപം ഉപയോഗിക്കുകയുംചെയ്യാം.

from money rss https://bit.ly/3IzWlCN
via IFTTT