മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. തുടർച്ചയായി മൂന്നാമത്തെ ആഴ്ചയാണ് സൂചികകൾ നഷ്ടത്തിലാകുന്നത്. വ്യാപാരത്തിനിടെ ഒരുവേള 200 പോയന്റോളം സെൻസെക്സ് ഉയർന്നെങ്കിലും നേട്ടംനിലനിർത്താനായില്ല. കോവിഡ് വ്യാപനംതോത് ദിനംപ്രതികൂടുന്നതിനാൽ നിക്ഷേപകർ കരുതലോടെയാണ് വിപണിയെ സമീപിക്കുന്നത്. സെൻസെക്സ് 202 പോയന്റ് താഴ്ന്ന് 47,878.45ലും നിഫ്റ്റി 65 പോയന്റ് നഷ്ടത്തിൽ 14,341.35ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബ്രിട്ടാനിയ, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, ടെക് മഹീന്ദ്ര, ഹിൻഡാൽകോ, ഹിന്ദുസ്ഥാൻ യുണിലിവർ, ഗ്രാസിം, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, ടൈറ്റാൻ കമ്പനി, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. പവർഗ്രിഡ്, എൻടിപിസി, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ലൈഫ്, കോൾ ഇന്ത്യ, ഡിവീസ് ലാബ്, ടാറ്റ സ്റ്റീൽ, ഹീറോ മോട്ടോർകോർപ്, മാരുതി സുസുകി, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ പവർ സൂചിക 2.35ശതമാനത്തോളം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേരിയതോതിൽ ഉയർന്നു. ടെലികോം, റിയാൽറ്റി, എഫ്എംസിജി, ഐടി സൂചികകൾ ഒരുശതമാനത്തിലേറെ നഷ്ടംനേരിടുകയുംചെയ്തു. Sensex slips 202 pts, ends below 48K
from money rss https://bit.ly/3eu8OKI
via IFTTT
from money rss https://bit.ly/3eu8OKI
via IFTTT