സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ കുറഞ്ഞ് 35,680 രൂപയായി. ഗ്രാമിന്റെ വില 20 രൂപ കുറഞ്ഞ് 4460 രൂപയുമായി. 35,840 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആറുദിവസത്തിനിടെ പവന്റെ വിലയിൽ 520 രൂപയുടെ കുറവാണുണ്ടായത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 0.1ശതമാനം കുറഞ്ഞ് 1,802.05 ഡോളർ നിലവാരത്തിലെത്തി. യുഎസ് ഡോളർ കരുത്തുനേടിയതും പുറത്തവരാനിരിക്കുന്ന യുഎസിലെ തൊഴിൽ ഡാറ്റയുമാണ് സ്വർണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ്...