കൊച്ചി: സ്വർണവില പവന് 560 രൂപ കുറഞ്ഞ് 29,840 രൂപയായി. 3730 രൂപയാണ് ഗ്രാമിന്റെ വില. 30,400 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. യുഎസ്-ഇറാൻ സംഘർഷത്തെതുടർന്ന് കുറച്ചുദിവസങ്ങളായി സ്വർണവിലയിൽ വൻതോതിൽ ഏറ്റക്കുറച്ചിലുണ്ട്. ജനുവരി ആറിന് പവന് ഒറ്റയടിക്ക് 520 രൂപ വർധിച്ച് 30,200 രൂപയായിരുന്നു. പിന്നീട് 320 രൂപ കുറഞ്ഞെങ്കിലും ബുധനാഴ്ച വീണ്ടും 520 രൂപ വർധിച്ച് 30,400 നിലവാരത്തിലേയ്ക്ക് ഉയരുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ്(31.1ഗ്രാം)തനിത്തങ്കത്തിന്റെവില...